സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണു; ലോറിയിടിച്ച് പെൺകുഞ്ഞിന് ദാരുണാന്ത്യം

By Web Team  |  First Published Dec 26, 2024, 7:27 AM IST

സ്കൂട്ടർ മുന്നിൽ പോയിരുന്ന കാറിൽ തട്ടിയതിന് പിന്നാലെ കുഞ്ഞ് റോഡിലേയ്ക്ക് തെറിച്ചുവീഴുകയായിരുന്നു. 


തൃശൂർ: സ്കൂട്ടറിൽ നിന്ന് വീണ കുഞ്ഞ് ലോറിയിടിച്ച് മരിച്ചു. വാടാനപ്പള്ളി സെന്ററിന് വടക്ക് ഭാഗത്തെ വളവിൽ സ്കൂട്ടറിൽ നിന്നും റോഡിലേക്ക് വീണ പെൺകുഞ്ഞ് ലോറിയിടിച്ച് മരിച്ചു. തളിക്കുളം തൃവേണി സ്വദേശി കണ്ണൻകേരൻ വീട്ടിൽ മണികണ്ഠന്റെ മകൾ ജാൻവി (രണ്ടര വയസ്സ്) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്. സ്കൂട്ടർ മുന്നിൽ പോയിരുന്ന കാറിൽ തട്ടിയതിനെ തുടർന്നാണ് കുഞ്ഞ് റോഡിലേയ്ക്ക് തെറിച്ചു വീണത്. ഈ സമയം ഇതുവഴി പോയിരുന്ന ലോറി പെൺകുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.

READ MORE: തൃശൂരിൽ വീടുകയറി ആക്രമണം; സംഘത്തിലെ ആളടക്കം രണ്ട് യുവാക്കൾ കുത്തേറ്റ് മരിച്ചു

Latest Videos

click me!