മഴയെത്തിയതോടെയാണ് ഇത് പ്രദേശത്ത് എത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്.
തൃശ്ശൂർ : അതിരപ്പിള്ളി വെറ്റിലപ്പാറയിൽ ജനവാസ മേഖലയിൽ ചീങ്കണ്ണി കുഞ്ഞ്. വെറ്റിലപ്പാറ ജംങ്ഷന് സമീപം തോട്ടിലൂടെയാണ് ചീങ്കണ്ണി കുഞ്ഞ് ജനവാസ മേഖലയിൽ എത്തിയത്. ഇന്ന് രാവിലെയാണ് വെറ്റിലപ്പാറയിൽ വരടക്കയം എന്ന സ്ഥലത്ത് തോട്ടിൽ അലക്കാനെത്തിയ സ്ത്രീകൾ തോടിനു സമീപം ചീങ്കണ്ണി കുഞ്ഞിനെ കണ്ടത്. മഴയെത്തിയതോടെയാണ് ഇത് പ്രദേശത്ത് എത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്.