കൂട്ടംതെറ്റിയ കാട്ടാനക്കുട്ടി കിണറ്റിൽ വീണു, കിണറിന്‍റെ വശം ഇടിച്ച് വടം കെട്ടി പുറത്തെത്തിച്ചു

By Web Team  |  First Published Dec 3, 2024, 8:23 AM IST

വനപാലകരും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് ആനക്കുട്ടിയെ പുറത്തെത്തിച്ചത്. 


കൊച്ചി: കോതമംഗലത്ത് കൂട്ടം തെറ്റി കാട്ടാനക്കുട്ടി കിണറ്റിൽ വീണു. വനപാലകരും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ആനക്കുട്ടിയെ പുറത്തെത്തിച്ചു. 

ഇന്നലെ രാത്രി 9 മണിയോടെയാണ് കാട്ടാനക്കൂട്ടത്തിൽ നിന്ന് കൂട്ടം തെറ്റി ആനക്കുട്ടി ഒരു വീടിന് സമീപത്തെ കിണറ്റിൽ വീണത്. കോതമംഗലത്തെ ആദിവാസി കോളനിക്ക് സമീപത്താണിത്. കിണറിന് വലിയ ആഴമുണ്ടായിരുന്നില്ല, ഇത് രക്ഷാപ്രവർത്തനത്തിന് സഹായകരമായി. 

Latest Videos

undefined

കിണറിന്‍റെ വശം ഇടിച്ച ശേഷം വടം കെട്ടിയാണ് ആനക്കുട്ടിയെ പുറത്തെത്തിച്ചത്. പുറത്തെത്തിയ ആനക്കുട്ടി കാട്ടിനകത്തേക്ക് പോയി ആനക്കൂട്ടത്തിനൊപ്പം ചേർന്നു.  

ഉണ്ടക്കണ്ണ് മിഴിച്ച് പേടിച്ചരണ്ട കുഞ്ഞൻ രോഗി; പരിക്കേറ്റ കുട്ടിത്തേവാങ്കിന് കണ്ണൂർ മൃഗാശുപത്രിയിൽ ചികിത്സ നൽകി

click me!