സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു; അപകടം കുമരനല്ലൂരിൽ

By Web Desk  |  First Published Jan 8, 2025, 9:29 PM IST

കുമരനല്ലൂരിൽ സ്കൂൾ വിദ്യാർത്ഥികളുമായി സഞ്ചരിച്ച ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞ് അപകടം. 


പാലക്കാട്: കുമരനല്ലൂരിൽ സ്കൂൾ വിദ്യാർത്ഥികളുമായി സഞ്ചരിച്ച ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞ് അപകടം. കുമരനല്ലൂർ ജിഎൽപി സ്കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപെട്ടത്. ഇന്ന് വൈകീട്ട് കപ്പൂർ കുമരനെല്ലൂരിലാണ് അപകടമുണ്ടായത്. കുമരനല്ലൂർ വേഴൂർക്കുന്ന് കയറ്റത്ത് വെച്ച്  ഓട്ടോ മറിയുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ഓടിക്കൂടി ഓട്ടോറിക്ഷ പൊക്കി മാറ്റിയാണ് കുട്ടികളെ പുറത്തെടുത്തത്. ഡ്രൈവർ വെള്ളാളൂർ സ്വദേശി സുരേഷും 7 കുട്ടികളുമാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. ഇവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

Latest Videos

click me!