'ലോകം ഇങ്ങനെ നിൽക്കുന്നത് ഇജ്ജാതി മനുഷ്യർ ബാക്കിയുള്ളത് കൊണ്ട്; ചിലർക്ക് ഇതത്ര കാര്യമായി തോന്നില്ല, പക്ഷേ...'

By Web Team  |  First Published Apr 5, 2024, 3:28 PM IST

ഒരു ചിത്രമാണ് ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ഒരുപാട് പേരുടെ ഹൃദയം തൊടുന്നത്.  പാലക്കാട് - മലപ്പുറം ജില്ലയുടെ അതിർത്തിയായ പാലത്തറ റെയില്‍വേ ഗേറ്റിലാണ് സംഭവം


സന്തോഷം നൽകുന്ന എന്തെല്ലാം വീഡിയോകളും ചിത്രങ്ങളുമാണ് ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് അല്ലേ? നമ്മുടെ ഓരോ ദിവസവും കൂടുതൽ മനോഹരമാക്കുന്നതിൽ ഇത്തരം ചിത്രങ്ങള്‍ക്കും വീഡിയോകൾക്ക് വലിയ പങ്കുണ്ട്. അത്തരത്തിൽ ഒരു ചിത്രമാണ് ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ഒരുപാട് പേരുടെ ഹൃദയം തൊടുന്നത്.  പാലക്കാട് - മലപ്പുറം ജില്ലയുടെ അതിർത്തിയായ പാലത്തറ റെയില്‍വേ ഗേറ്റിലാണ് സംഭവം. സമയം ഉച്ചയ്ക്ക് രണ്ട് മണിയാണ്.

കൊടും ചൂടില്‍ വെയിലത്ത് നില്‍ക്കാതെ ഒരു പെണ്‍കുട്ടി തന്‍റെ സ്കൂട്ടര്‍ സ്റ്റാൻഡ് ഇട്ട്, അപ്പുറം റോഡ് സൈഡിലുള്ള ഒരു ചെറിയ കടയുടെ തണലിലേക്ക് മാറി നിന്നു. കനത്ത ചൂടിൽ സ്‌കൂട്ടി ആ വെയിലത്ത് ഇരിക്കുന്നത് അതിന്‍റെ സീറ്റ് ചൂടാകാനും, തിരിച്ച് ആ കുട്ടി വരുമ്പോൾ ആ സീറ്റിൽ ഇരിക്കാൻ ബുദ്ധിമുട്ടാകും എന്ന് മനസിലാക്കി ഓട്ടോയിലെ അച്ഛന്റെ പ്രായമുള്ള ആ ഡ്രൈവർ അദ്ദേഹത്തിന്റെ ഓട്ടോയിൽ നിന്നും ഒരു തോർത്ത് മുണ്ട് എടുത്ത് സീറ്റിൽ വിരിച്ചിട്ടതെ കുറിച്ച് ഡാനിഷ് റിയാസ് ആണ് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്. 

Latest Videos

ഡാനിഷിന്‍റെ കുറിപ്പ് വായിക്കാം

പകലിലെ കൊടുംചൂടിൽ ഒരു മനോഹരമായ കാഴ്‌ച്ചക്ക് സാക്ഷിയായി.
സ്ഥലം, പാലക്കാട് - മലപ്പുറം ജില്ലയുടെ അതിർത്തിയായ പാലത്തറ ഗേറ്റ്. സമയം ഉച്ചക്ക് 2 മണി. ട്രെയിൻ പോകാൻ വേണ്ടി ഗേറ്റ് അടച്ചിട്ടിരിക്കുന്നു. പൊള്ളുന്ന വെയിലിൽ ഒരു പെൺകുട്ടി സ്‌കൂട്ടറിൽ വന്ന് നിന്നു. തൊട്ടുപുറകിൽ ഞാൻ കാറുമായി വന്ന് നിർത്തിയിട്ടു. ആ സമയം തന്നെ എന്റെ റൈറ്റ് സൈഡിൽ ഒരു ഓട്ടോയും വന്ന് നിന്നു.
നിമിഷങ്ങൾ....
ട്രെയിൻ വരാൻ ലേറ്റ് ആകും എന്ന് കണ്ട പെൺകുട്ടി സ്‌കൂട്ടർ അവിടെ സ്റ്റാൻഡ് ഇട്ട് വെച്ച്, അപ്പുറം റോഡ് സൈഡിലുള്ള ഒരു ചെറിയ കടയുടെ തണലിലേക്ക് ഇറങ്ങിപ്പോയി നിൽക്കുന്നു.
കനത്ത ചൂടിൽ സ്‌കൂട്ടി ആ വെയിലത്ത് ഇരിക്കുന്നത് അതിന്റെ സീറ്റ് ചൂടാകാനും, തിരിച്ച് ആ കുട്ടി വരുമ്പോൾ, അതിന് ആ സീറ്റിൽ ഇരിക്കാൻ ബുദ്ധിമുട്ടാകും എന്ന് മനസ്സിലാക്കി, ഓട്ടോയിലെ അച്ഛന്റെ പ്രായമുള്ള ആ ഡ്രൈവർ അദ്ദേഹത്തിന്റെ ഓട്ടോയിൽ നിന്നും ഒരു തോർത്ത് മുണ്ട് എടുത്ത് സീറ്റിൽ വിരിച്ചിടുന്നു. അപ്രതീക്ഷിതമായി അതുകണ്ട പെൺകുട്ടി, ആ മനുഷ്യനെ ആദരവാർന്ന സ്നേഹത്തോടെ നോക്കുന്നു, അവർ പരസ്പരം പുഞ്ചിരിക്കുന്നു.
സമയം കടന്ന് പോയി,, ഒടുവിൽ ചൂളം വിളിച്ച് ട്രെയിനും കടന്ന് പോയി...
ട്രെയിൻ പോയത് കണ്ട പെൺകുട്ടി വേഗം വന്ന്, തന്റെ സ്‌കൂട്ടിയുടെ സീറ്റിൽ നിന്നും ആ തോർത്ത് മുണ്ട് എടുത്ത് വളരെ ഭംഗിയായി നാലാക്കി മടക്കി ആ ഓട്ടോ ഡ്രൈവർക്ക് കൊടുക്കുന്നു. അതെടുക്കലും മടക്കലും സ്നേഹത്തോടെയുള്ള തിരിച്ചു കൊടുക്കലും. ഒരൊറ്റ പെരുമാറ്റത്തിലൂടെ മനുഷ്യർക്കുള്ളിലെ വ്യക്തിത്വം മനസ്സിലാക്കാൻ കഴിയുമെങ്കിൽ, അത് വായിച്ചെടുക്കാൻ കഴിഞ്ഞ നിമിഷങ്ങൾ. മിനിറ്റുകൾക്കുള്ളിൽ നടന്നത്, എവിടെ നിന്നോ വന്ന് എവിടോക്കോ പോകുന്ന അപരിചിതരായ രണ്ട് മനുഷ്യരുടെ ഉപാധികളില്ലാത്ത സ്നേഹം, സൗഹൃദം.
ലോകം ഇപ്പോഴും ഇങ്ങനെ ബാക്കി നിക്കുന്നത് ഇജ്ജാതി മനുഷ്യർ ബാക്കിയുള്ളത് കൊണ്ടാവണം. നിങ്ങളിൽ ചിലർക്കൊരു പക്ഷേ ഇതത്ര വലിയ കാര്യമായി തോന്നണമെന്നില്ല. എനിക്കെന്തോ വളരെ ഹൃദ്യമായി തോന്നി...

ഒരു തുള്ളി മദ്യം പോലും കിട്ടാത്ത ദിവസങ്ങൾ വരുന്നു, ഈ ദിവസങ്ങളിൽ മദ്യവിൽപ്പന പാടില്ല; ഉത്തരവിട്ട് തൃശൂർ കളക്ടർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

 

tags
click me!