കാർഷികോൽസവത്തോടനുബന്ധിച്ചുള്ള ലിറ്ററേച്ചർ സെഷനിൽ പങ്കെടുക്കാനെത്തിയ ബെന്യാമിൻ വാശിയേറിയ ലേലത്തിൽ പങ്കാളിയാവുകയായിരുന്നു
കൊച്ചി: ആടിനെ ലേലം വിളിച്ച് എഴുത്തുകാരൻ ബെന്യാമിൻ, ഒപ്പം കട്ടയ്ക്ക് കൂടെ പിടിച്ച് വ്യവസായ മന്ത്രി പി രാജീവും. കളമശ്ശേരി കാർഷികോത്സവ വേദിയിലായിരുന്നു ഈ കൗതുകക്കാഴ്ച. ആടുജീവിതം എഴുതി മനുഷ്യയാതനയെ സങ്കടാനുഭവമാക്കിയ എഴുത്തുകാരൻ ബെന്യാമിൻ ആടിന് വേണ്ടിയുള്ള ലേലത്തിൽ വാശിയോടെ പങ്കെടുത്തത് നാടിന്‍റെ സങ്കടം അകറ്റാനാണ്, വയനാടിന്‍റെ കണ്ണീരൊപ്പാൻ. വ്യവസായ മന്ത്രി പി രാജീവിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കളമശ്ശേരി കാർഷികോത്സവ വേദിയിൽ ഒരുക്കിയ ലേലത്തറയിലാണ് ആടിനെ ലേലം ചെയ്തത്.
കാർഷികോൽസവത്തോടനുബന്ധിച്ചുള്ള ലിറ്ററേച്ചർ സെഷനിൽ പങ്കെടുക്കാനെത്തിയ ബെന്യാമിൻ വാശിയേറിയ ലേലത്തിൽ പങ്കാളിയാവുകയായിരുന്നു. വാശിയേറിയ ലേലത്തിനൊടുവിൽ 13, 800 രൂപക്ക് കളമശ്ശേരി സ്വദേശി നൗഷാദ് ആടിനെ സ്വന്തമാക്കി. ലേലത്തുക വേദിയിൽ വച്ച് തന്നെ വയനാടിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. മന്ത്രി പി രാജീവ് തുക ഏറ്റുവാങ്ങി. യഥാർത്ഥ വിലയുടെ മൂന്നിരട്ടിയിലേറെ തുകക്ക് ആടിനെ ലേലം കൊണ്ടെങ്കിലും സംഘാടകർക്ക് തന്നെ നൗഷാദ് ആടിനെ തിരിച്ചു നൽകി. ഈ ആടിനെ വീണ്ടും ലേലം ചെയ്യും. തുക സിഎംഡിആർഫിലേക്ക് കൈമാറുകയും ചെയ്യും.
undefined
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം