വലിയ ശല്യം, സഹിക്കെട്ട് നാട്ടുകാർ ആരോഗ്യവിഭാഗത്തെ അറിയിച്ചു! തിരച്ചിലിനൊടുവിൽ കാട്ടുപന്നികളെ വെടിവെച്ചു കൊന്നു

By Web Team  |  First Published Dec 20, 2024, 12:06 AM IST

6 പന്നികൾക്കു നേരെ വെടിവെച്ചെങ്കിലും ഇവയിൽ 3 എണ്ണം വെടിയേറ്റ ശേഷം ചിതറിയോടി


തിരുവനന്തപുരം: ആറ്റിങ്ങൽ നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. ആറ്റിങ്ങൽ നഗരസഭ പരിധിയിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമായതിനിടെ തുടർന്ന് നാട്ടുകാ‍ർ നൽകിയ പരാതിയെ തുടർന്ന് ഈ പ്രദേശം കേന്ദ്രീകരിച്ച് ആരോഗ്യ വിഭാഗം നടത്തിയ തിരച്ചിലിലാണ് 3 കാട്ടുപന്നികളെ വെടിവെച്ചു കൊന്നത്.

അടുക്കളയിൽ പതിവില്ലാത്ത ശബ്ദം, തപ്പി തപ്പി സ്ലാബിനടിയിൽ നോക്കിയപ്പോൾ വമ്പനൊരു രാജവെമ്പാല, പിടികൂടി

Latest Videos

undefined

നദീതീര വാർഡുകളിൽ കൂട്ടമായി തമ്പടിച്ചിരിക്കുന്ന പന്നികൾ രാത്രിയോടെ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ആഹാരം തേടിയെത്തിയതോടെയാണ് പ്രശ്നം രൂക്ഷമായത്. കൃഷിയിടങ്ങളിലും സ്ഥിരമായി ആഹാര അവശിഷ്ടങ്ങൾ വലിച്ചെറിയുന്ന ഇടങ്ങളിലുമാണ് ഇവറ്റകളുടെ സഞ്ചാരം. 6 പന്നികൾക്കു നേരെ വെടിവെച്ചെങ്കിലും ഇവയിൽ 3 എണ്ണം വെടിയേറ്റ ശേഷം ചിതറിയോടി. ഇത്തവണത്തെ പരിശോധനയിൽ ചുറ്റുമതിലില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കോമ്പൗണ്ടിലും പന്നിക്കൂട്ടം തമ്പടിക്കുന്നതായി കണ്ടെത്തി. തുടർന്നുള്ള ആഴ്ച്ചയിലും സ്ക്വാഡിന്‍റെ പ്രവർത്തനം ഉണ്ടായിരിക്കുമെന്ന് ചെയർപേഴ്സൺ അഡ്വ. എസ് കുമാരി അറിയിച്ചു. വനംവകുപ്പിന്‍റെ കീഴിലെ അംഗീകൃത ഷൂട്ടർമാരും പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിജു, സെലീന, കണ്ടിജെന്‍റ് ജീവനക്കാരായ ശശികുമാർ, മനോജ്, അജി തുടങ്ങിയവർ ഉൾപ്പെട്ട സ്ക്വാഡാണ് കാട്ടുപന്നികളെ വെടിവച്ച് കൊന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!