കാറിൽ കഞ്ചാവ് കടത്താൻ ശ്രമം, വാഹന പരിശോധനയിൽ പൊക്കി എക്സൈസ്; യുവാവിന്റെ പക്കൽ നിന്ന് പിടിച്ചത് 1.69 കിലോ

By Web Desk  |  First Published Jan 3, 2025, 10:50 PM IST

1.69 കിലോഗ്രാം കഞ്ചാവുമായി ചെങ്ങന്നൂർ എണ്ണക്കാട് സ്വദേശിയായ സാജൻ മാത്യു എന്നയാളാണ് പിടിയിലായത്.


പത്തനംതിട്ട: ചെങ്ങന്നൂരിൽ 1.69 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. ചെങ്ങന്നൂർ എണ്ണക്കാട് സ്വദേശിയായ സാജൻ മാത്യു എന്നയാളാണ് കാറിൽ കടത്തിക്കൊണ്ട് വന്ന കഞ്ചാവുമായി പിടിയിലായത്. ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സജീവ്.വിയുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് കേസ് കണ്ടെത്തിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജോഷി ജോൺ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ റഫീഖ്, അശ്വിൻ, ഷാജഹാൻ സിവിൽ എക്സൈസ് ഓഫീസർമാരായ പ്രവീൺ, രാജേഷ്, ഗോകുൽ, ശ്രീരാജ്, ശ്രീജിത്ത്‌, ശ്രീക്കുട്ടൻ, വിഷ്ണു വിജയൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഉത്തരാ നാരായണൻ തുടങ്ങിയവരും പരിശോധനയിൽ പങ്കെടുത്തു.

അതേസമയം, നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.ജി.അരവിന്ദിന്റെ നേതൃത്വത്തിൽ 5 ലിറ്റർ ചാരായം, 66 ലിറ്റർ കോട എന്നിവയുമായി മൈലമൂട് നിന്നും പാണ്ഡ്യൻ പാറ സ്വദേശി അജിത്ത് എന്നയാളെ പിടികൂടി. റെയ്‌ഡിൽ എക്സൈസ് ഇൻസ്പെക്ടർ ജി.പോൾസൺ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) മാരായ രഞ്ജിത്ത്.പി.ആർ, വി.അനിൽകുമാർ, പ്രിവന്റീവ് ഓഫീസർ ബിജു, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ സജി.പി, നജുമുദ്ധീൻ.എസ്, പ്രശാന്ത്.ആർ.എസ്, സിവിൽ എക്സൈസ് ഓഫീസർ രാജേഷ് കുമാർ.എം, വനിതാ സിവിൽ എക്സൈസ് ഓഫീസർ മഞ്ജുഷ.ജെ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ശ്രീജിത്ത് എന്നിവരും പങ്കെടുത്തു.

Latest Videos

READ MORE: ഹൗസിംഗ് ബോര്‍ഡിന്റെ ഫ്ളാറ്റ് സമുച്ചയത്തിലേയ്ക്ക് പടക്കമേറ്; പ്രായപൂര്‍ത്തിയാകാത്ത നാല് പേർ പിടിയിൽ

click me!