തമ്പാനൂർ കെഎസ്ആർടിസി പ്രീ പെയ്ഡ് ഓട്ടോ സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് ഓട്ടോറിക്ഷ ഡ്രൈവർമാർ പിടിയിൽ
തിരുവനന്തപുരം: തമ്പാനൂർ കെഎസ്ആർടിസി പ്രീ പെയ്ഡ് ഓട്ടോ സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് ഓട്ടോറിക്ഷ ഡ്രൈവർമാർ പിടിയിൽ. ഓട്ടോ ഡ്രൈവർമാരായ നേമം എസ്റ്റേറ്റ് വാർഡിൽ, പൂഴിക്കുന്ന് മണിയൻ നിവാസിൽ സുജിത് (34), വിളപ്പിൽ ചെറുകോട്, നെടുമങ്കുഴി അപ്സര ഭവനിൽ സച്ചു (31) എന്നിവരെയാണ് തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച വൈകിട്ട് ഏഴര മണിക്കാണ് സംഭവം. തമ്പാനൂർ ചൈത്രം ഹോട്ടലിന് മുൻവശം ആട്ടോ ഒതുക്കി വീട്ടിലേയ്ക്ക് പോകാനായി നിന്ന കാരായക്കാമണ്ഡപം സ്വദേശി അഷറഫിനെയാണ് നാലംഗ സംഘം ക്രൂരമായി അക്രമിച്ചത്. അഷ്റഫിനെ മർദിച്ച സംഘം ഇയാളെ കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു എന്ന് തമ്പാനൂർ പൊലീസ് പറഞ്ഞു.
വ്യക്തിപരമയ തർക്കങ്ങളാണ് ആക്രമണത്തിന് കാരണം. തമ്പാനൂർ എസ്എച്ച് ഒ പ്രകാശ് ആർ, എസ്ഐ മാരായ അരവിന്ദ്, മനോജ് കുമാർ, എഎസ്ഐ ശ്രീകുമാർ ,എസ്സിപിഒ എബിൻ ജോൺസ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഒളിവിൽ പോയ മറ്റു രണ്ടു പ്രതികളെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Read more: മേലുദ്യോഗസ്ഥനൊപ്പം കിടക്ക പങ്കിടാൻ ഭര്‍ത്താവ് നിര്‍ബന്ധിക്കുന്നു; യുവതി പരാതിയുമായി കോടതിയിൽ
അതേസമയം, തിരുവനന്തപുരത്ത് വീട്ടിൽ എത്തി അസഭ്യം വിളിച്ചത് പൊലീസിനെ അറിയിച്ച യുവാവിനെ മര്‍ദ്ദിച്ച രണ്ട് പേര്‍ അറസ്റ്റില്‍. പരാതിയില്‍ അന്വേഷണം തുടങ്ങിയതോടെ ഇവര്‍ ഒളിവില്‍ പോയിരുന്നു. നേമം, മേലാംകോട് കൊല്ലംകോണം തളത്തിൽ വീട്ടിൽ ഉണ്ണി എന്നു വിളിക്കുന്ന അഭിജിത്ത് (23), നേമം മേലാംകോട് അമ്പലക്കുന്ന് ലക്ഷമി ഭവനിൽ അഭിജിത്ത് (19) എന്നിവരെയാണ് നേമം പൊലീസ് പിടികൂടിയത്. നേമം മേലാംകോട് സ്വദേശി സന്തോഷിനെ ആണ് ഇരുവരും അക്രമിച്ചത്.