യുവാവിനെ വെട്ടിപരിക്കേൽപ്പിക്കുകയും വീടുതകർക്കുകയും ചെയ്ത സംഭവത്തിൽ പ്രതികള്‍ പിടിയിൽ

By Web Team  |  First Published Aug 31, 2023, 12:19 PM IST

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. മുഴുപ്പിലങ്ങാട് സ്വദേശികളായ രാജേന്ദ്രൻ, സൽനേഷ്, രാധാകൃഷ്ണൻ, ശ്രീകുമാർ എന്നിവരാണ് പിടിലായത്. വെട്ടേറ്റ നിഖിൽ ക്രിമിനൽ പശ്ചാത്തലമുളളയാളാണെന്ന് പൊലീസ് പറഞ്ഞു. 


കണ്ണൂർ: കണ്ണൂർ ചാലാട് മണലിൽ യുവാവിനെ വെട്ടിപരിക്കേൽപ്പിക്കുകയും വീടുതകർക്കുകയും ചെയ്ത സംഭവത്തിൽ പ്രതികള്‍ പിടിയിൽ. മണൽ സ്വദേശി നിഖിലിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. മുഴുപ്പിലങ്ങാട് സ്വദേശികളായ രാജേന്ദ്രൻ, സൽനേഷ്, രാധാകൃഷ്ണൻ, ശ്രീകുമാർ എന്നിവരാണ് പിടിലായത്. വെട്ടേറ്റ നിഖിൽ ക്രിമിനൽ പശ്ചാത്തലമുളളയാളാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കണ്ണൂർ ടൗൺ സിഐയും സംഘവുമാണ് പ്രതികളെ പിടികൂടിയത്. പ്രതികളിൽ നിന്നും രണ്ട് വാളുകള്‍ കണ്ടെടുത്തു. 

തിരുവോണ നാളില്‍ ഭാര്യാ പിതാവിനെ ഹെല്‍മറ്റിന് അടിച്ച് വീഴ്ത്തിയ മരുമകന്‍ അറസ്റ്റില്‍

Latest Videos

ചെങ്ങന്നൂരിൽ ഹെൽമറ്റ് കൊണ്ട് ഭാര്യാ പിതാവിനെ അടിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ച മരുമകൻ അറസ്റ്റിലായി. ആലാ സൗത്ത് മായാ ഭവനിൽ സന്തോഷിനെ (49 ) പരുക്കേൽപ്പിച്ച സംഭവത്തിലാണ് മകളുടെ ഭർത്താവ് പെണ്ണുക്കര പറയകോട് കലേഷ് (21 ) നെ ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സന്തോഷ് തിരുവൻ വണ്ടൂർ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. ആലാ നെടുവരംകോട് ഷാപ്പിന് സമീപം തിരുവോണ നാളിൽ വൈകിട്ടാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

ഒരു വർഷം മുൻപ് സന്തോഷിൻ്റെ മകൾ അഞ്ജുവിനെ പ്രേമിച്ചാണ് കലേഷ് വിവാഹം കഴിച്ചത്. പ്രസവത്തിനായി വീട്ടിൽ വന്ന അഞ്ജുവിനെ കാണാൻ വരുന്ന കലേഷ് മദ്യ ലഹരിയിൽ ഭാര്യാ പിതാവുമായി വഴക്കിടുന്നത് പതിവായിരുന്നു. ഇത്തരമൊരു വാക്കേറ്റത്തിനിടെയാണ് അക്രമം ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്. കസ്റ്റഡിയിലെടുത്ത കലേഷിനെതിരെ വധശ്രമത്തിന് കേസെടുത്തുവെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ എ.സി. വിപിൻ അറിയിച്ചു.

ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ വിചാരണയ്ക്ക് അനുമതി തേടാൻ പൊലീസ്

https://www.youtube.com/watch?v=Ko18SgceYX8

click me!