വേഷംമാറി വീട്ടിലെത്തി, പ്രതിയുണ്ടെന്ന് ഉറപ്പാക്കി; നാച്ചി തൈ വീടിനടുത്ത് കുഴിച്ചിട്ട കഞ്ചാവ് എക്സൈസ് പൊക്കി

Published : Apr 11, 2025, 07:40 AM IST
വേഷംമാറി വീട്ടിലെത്തി, പ്രതിയുണ്ടെന്ന് ഉറപ്പാക്കി; നാച്ചി തൈ വീടിനടുത്ത് കുഴിച്ചിട്ട കഞ്ചാവ് എക്സൈസ് പൊക്കി

Synopsis

വാടകയ്ക്ക് എടുത്ത ഇരുനില വീട്ടിലാണ് കഞ്ചാവ് കച്ചവടം നടത്തിവന്നിരുന്നത്. വീടിനോട് ചേർന്ന് കുഴിച്ചിട്ട നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

മണ്ണഞ്ചേരി: കലവൂരിൽ കഞ്ചാവുമായി അസം സ്വദേശി അറസ്റ്റിൽ. ആലപ്പുഴ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എം ആര്‍ മനോജിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അസം ലക്കിംപ്പൂർ സ്വദേശി രാഹുൽ എന്ന് വിളിക്കുന്ന നാച്ചി തൈ ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 3.184 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. 

കലവൂർ മാരൻകുളങ്ങര ജംഗ്ഷന് വടക്കുവശം വാടകയ്ക്ക് എടുത്ത ഇരുനില വീട്ടിലാണ് കഞ്ചാവ് കച്ചവടം നടത്തിവന്നിരുന്നത്. വീടിനോട് ചേർന്ന് കുഴിച്ചിട്ട നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. അന്യസംസ്ഥാന തൊഴിലാളികളാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. മൂന്നുവർഷം മുൻപ് ഇതേ വീട്ടിൽ താമസിച്ച് ഇയാള്‍ കഞ്ചാവ് കച്ചവടം ചെയ്തിരുന്നു. കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ ആയിരുന്ന പ്രതി അസാമിലേക്ക് കടന്നു കളഞ്ഞശേഷം കഴിഞ്ഞവർഷം അവസാനമാണ് കലവൂരിലേക്ക് തിരിച്ചുവന്നത്. 

രഹസ്യ വിവരത്തെ തുടർന്ന് ഈ വീട് എക്‌സൈസ് നീരീക്ഷണത്തിലായിരുന്നു. ആരോഗ്യ പ്രവർത്തകയായി വനിത സിവിൽ എക്‌സൈസ് ഉദ്യോഗസ്ഥർ ചെന്ന് പ്രതി ഉണ്ടെന്ന് ഉറപ്പാക്കിയിട്ടാണ് റെയ്‌ഡ്‌ നടന്നത്. ഈ വീട് കേന്ദ്രികരിച്ച് പെണ്‍വാണിഭ സംഘം പ്രവർത്തിച്ചു വന്നിരുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Read More: കള്ളുകുടിച്ച് അതിക്രമം, തടയാൻ ശ്രമിച്ച മകനെ എറിഞ്ഞോടിച്ചു; കിണറ്റിൽ വീണ് മകന്‍ മരിച്ച കേസിൽ അച്ഛന് ശിക്ഷ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുതുവത്സരത്തലേന്ന് മദ്യം നല്‍കിയതില്‍ കുറവുണ്ടായി; ടൂറിസ്റ്റ് ടാക്‌സി ഡ്രൈവറെ വെട്ടിപ്പരിക്കേല്‍പ്പിച്ചു: നാലുപേര്‍ പിടിയില്‍
സർപ്പക്കാവിലെ വി​ഗ്രഹങ്ങളും വിളക്കുകളും നശിപ്പിച്ചു, ലക്ഷ്യം മതവികാരം വ്രണപ്പെടുത്തൽ, 49കാരൻ പൊലീസ് പിടിയിൽ