ഓണാഘോഷങ്ങളുടെ ഭാഗമായി പത്ത് ദിവസത്തോളം നീളുന്ന വിപുലമായ പരിപാടികളാണ് കനകക്കുന്നിൽ പുരോഗമിക്കുന്നത്
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസും മൈത്രി അഡ്വര്‍ടൈസിംഗും സംയുക്തമായി തിരുവനന്തപുരം കനകക്കുന്നില്‍ നടത്തുന്ന ഓണക്കൂട്ടായ്മയില്‍ ഇന്ന് കാളിദാസ കലാകേന്ദ്രത്തിന്റെ നാടകവും പിന്നെ ഡിജെ സംഗീതവും അരങ്ങിലെത്തും. സെപ്തംബര്‍ 13 മുതല്‍ 22 വരെ പത്ത് ദിവസം നീളുന്ന വിപുലമായ പരിപാടികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇന്ന് സന്ധ്യയ്ക്ക് ആറരയ്ക്കാണ് കാളിദാസ കലാകേന്ദ്രം അവതരിപ്പിക്കുന്ന 'അച്ഛന്‍' എന്ന നാടകം.
മെയിന്‍ സ്‌റ്റേജില്‍ ദിവസവും ആറരയ്ക്ക് നടക്കുന്ന വ്യത്യസ്തമായ പരിപാടികളാണ് ഓണക്കൂട്ടായ്മയുടെ ഹൈലൈറ്റ്.17-ന് ആറരയ്ക്ക് റാസ ബീഗം അവതരിപ്പിക്കുന്ന ഗസല്‍. 18-ന് ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗറിലെ ഗായകര്‍ അവതരിപ്പിക്കുന്ന സംഗീതപരിപാടി, 19-ന് സ്റ്റീഫന്‍ ദേവസിയും മുരളി കൃഷ്ണനും ഒന്നിക്കുന്ന സംഗീത നിശ, 20-ന് ഗൗരി ലക്ഷ്മിയുടെ സംഗീത പരിപാടി, 21-ന് ഷഹബാസ് അമന്റെ ഗസല്‍, അരകവ്യൂഹം ബാന്‍ഡിന്റെ സംഗീത പരിപാടി എന്നിവ അരങ്ങേറും. 22-ന് രാജേഷ് വിജയ് ആന്‍ഡ് ബാന്‍ഡിന്റെ സംഗീത പരിപാടി നടക്കും.
undefined
ഇതിന് പുറമേ തിരുവാതിര, തോൽപാവക്കൂത്ത്, നാടൻ പാട്ട്, ശിങ്കാരിമേളം, പടയണി, വഞ്ചിപ്പാട്ട്, കളരിപ്പയറ്റ്, പൂപ്പട തുള്ളൽ, ചാക്യാർകൂത്ത്, വില്ലുപാട്ട്, കാക്കാരിശി നാടകം, ഓട്ടൻ തുള്ളൽ, നാടോടി നൃത്തം, കുമ്മാട്ടിക്കളി എന്നിവയും നടക്കുന്നുണ്ട്. ഓണാക്കൂട്ടായ്മയുടെ ഭാഗമായി അമ്യുസ്മെൻറ് പാര്‍ക്ക്, ഗെയിം സോണ്‍, പെറ്റ്‌സ് പാര്‍ക്ക്, സ്റ്റേജ് ഷോസ്, ട്രേഡ് ഫെയര്‍, ഫുഡ് ഫെസ്റ്റ് തുടങ്ങിയവയും കനകക്കുന്നിൽ ഒരുങ്ങിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം