വമ്പൻ എതിരാളികളേപ്പോലും മലർത്തിയടിക്കുന്ന ഡിങ്കൻ. മതമായും ഭരണസംവിധാനങ്ങളെ പരിഹസിക്കാനുള്ള മാർഗമായും മാറിയ കുഞ്ഞൻ ചുണ്ടെലിയുടെ സൃഷ്ടാവ് ആർട്ടിസ്റ്റ് ബേബിക്ക് പറയാനുള്ളത്
ആലപ്പുഴ: ഒരുകാലത്ത് നമ്മുടെ ഒക്കെ സൂപ്പർ ഹീറോ ആയിരുന്ന കഥാപാത്രമാണ് ഡിങ്കൻ. ഡിങ്കന് രൂപം നൽകിയ ആർട്ടിസ്റ്റ് ബേബി 77 വയസ്സിലും വരകളുമായി സജീവമാണ്. ശക്തരിൽ ശക്തൻ, എതിരാളിക്കൊരു പോരാളി, ആഴ്ച തോറും വീട്ടിലേക്ക് എത്തുന്ന ഡിങ്കന് വേണ്ടി കാത്തിരുന്ന നിരവധി ബാല്യങ്ങൾ കേരളത്തിലുണ്ടായിരുന്നു. നെഞ്ചിൽ നക്ഷത്രമുള്ള മഞ്ഞകുപ്പായത്തിന് മുകളിൽ ചുവന്ന ട്രൗസർ ഇട്ട ചുണ്ടനെലി. ഏറെക്കാലം കഴിഞ്ഞപ്പോൾ മതമായും ദൈവമായും വളർന്ന ഡിങ്കന് ഇപ്പോഴും നിരവധി ആരാധകരാണ് കേരളത്തിലുള്ളത്.
1981ൽ മുഹമ്മയിലെ സൌപർണികയിലാണ് ഡിങ്കൻ പിറന്നത്. മസിലുള്ള ചുണ്ടനെലി ഇന്നും പലർക്കും കൗതുകമാണ്. മൊബൈലും കാർട്ടൂൺ ചാനലുകൾക്കും ഒക്കെ മുൻപ് നമ്മുടെ ഒക്കെ കുട്ടിക്കാലം വായനകളിലൂടെ സമ്പന്നമാക്കിയത് ഇവരൊക്കെയായിരുന്നു. ഡിങ്കൻ പിറന്ന ദിവസം അതെ കൗതുകത്തോടെ ഇന്നും ഓർക്കുന്നുണ്ട് ആർട്ടിസ്റ്റ് ബേബി. തുടക്കത്തിൽ ഡിങ്കൻ മാസികയ്ക്ക് ഗുണം ചെയ്തില്ലെങ്കിലും പിന്നീട് വരിക്കാർ കൂടാൻ ഡിങ്കൻ സഹായിച്ചുവെന്നും ആർട്ടിസ്റ്റ് ബേബി പറയുന്നു.
undefined
കഥാകൃത്ത് ഭാവനയിൽ കാണുന്ന കഥാപാത്രത്തെ ഞൊടിയിടയിൽ ബേബി ക്യാൻവാസിൽ പകർത്തും. മനുഷ്യരെപ്പോലെ മൃഗങ്ങൾക്ക് ഭാവങ്ങൾ നൽകും. ഇരുപതാം വയസ്സിൽ മനോരമ വീക്കിലിയിൽ അച്ചടിച്ചു വന്ന പോക്കറ്റ് കാർട്ടൂണിലൂടെയാണ് ആർട്ടിസ്റ്റ് ബേബി തന്റെ ജൈത്ര യാത്ര തുടങ്ങുന്നത്. പിന്നെ തിരിഞ്ഞു നോക്കണ്ടി വന്നിട്ടില്ല. ഡിങ്കനിലെ തന്നെ കഥാപാത്രമായ കേരകനും, ശക്തിമരുന്നിലെ കൊച്ചു വീരനും, വൈദ്യരും, നമ്പോലനും ഒക്കെയായി ഒന്നിനു പിറകെ ഒന്നൊന്നായി കഥാപാത്രങ്ങൾ പിറന്നു. അനീതിക്കെതിരെ പോരാടാൻ പിറന്ന ചിത്രകഥയിലെ ഡിങ്കൻ എന്ന കഥാപാത്രം ദൈവമായതും മതമായതുമൊക്കെ തമാശയായി
മാത്രമേ ഈ കലാകാരൻ കാണുന്നുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം