കോഴിക്കോടിനെ ഇളക്കിമറിക്കാന്‍ അറിവും ഫെജോയും തിരുമാലിയുമെത്തുന്നു, പ്രവേശനം സൗജന്യം

By Web Team  |  First Published Nov 6, 2024, 4:48 PM IST

നവംബര്‍ ഒമ്പത് ശനിയാഴ്ച വൈകിട്ട് ആറരയ്ക്കാണ് സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററില്‍ ഇവര്‍ പങ്കെടുക്കുന്ന ഇന്‍സൗണ്ട് മ്യൂസിക്ക് ഫെസ്റ്റിവല്‍ നടക്കുന്നത്. മൈജി സ്‌പോണ്‍സറായ പ്രോഗ്രാമില്‍ പ്രവേശനം സൗജന്യമാണ്.


കോഴിക്കോട്: തമിഴ്, മലയാളം ഭാഷകളില്‍ റാപ്പ് സംഗീതത്തിന് പുതുജന്‍മം നല്‍കിയ അറിവും ഫെജോയും, തിരുമാലിയും കോഴിക്കോട്ടെത്തുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ 30-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് പ്രമുഖ റാപ്പര്‍മാരായ അറിവ്, ഫെജോ, തിരുമാലി എന്നിവര്‍ കോഴിക്കോട് എത്തുന്നത്. നവംബര്‍ ഒമ്പത് ശനിയാഴ്ച വൈകിട്ട് ആറരയ്ക്കാണ് സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററില്‍ ഇവര്‍ പങ്കെടുക്കുന്ന ഇന്‍സൗണ്ട് മ്യൂസിക്ക് ഫെസ്റ്റിവല്‍ നടക്കുന്നത്. മൈജി സ്‌പോണ്‍സറായ പ്രോഗ്രാമില്‍ പ്രവേശനം സൗജന്യമാണ്.

അറിവ് എന്നറിയപ്പെടുന്ന അരിവരശു കലൈനേശന്‍ റാപ്പ് സംഗീതത്തെ ദ്രാവിഡ, കീഴാള രാഷ്ട്രീയവുമായി വിളക്കിച്ചേര്‍ത്താണ് ശ്രദ്ധേയനായത്. ലോകമാകെ ആരാധകരുള്ള 'എന്‍ജോയ് എന്‍ജാമി'യുടെ വരികളെഴുതിയത് അറിവാണ്. കംപോസര്‍, റാപ്പര്‍, ഗായകന്‍, ഗാനരചയിതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനാണ്. 'മാസ്റ്റര്‍' സിനിമയിലെ വാത്തി റെയ്ഡ്, 'നട്‌പെ തുണൈ'യിലെ സിംഗിള്‍ പസംഗെ, 'സര്‍പ്പാട്ട പരമ്പരെ'യിലെ നീയെ ഒലി എന്നീ ഗാനങ്ങളും അറിവിനെ പ്രശസ്തനാക്കി. 2017-ല്‍ സംവിധായകന്‍ പാ രഞ്ജിത്തിന്റെ മുന്‍കൈയില്‍ രൂപം കൊണ്ട കാസ്റ്റ്‌ലസ് കലക്ടീവ് എന്ന ബാന്‍ഡിലൂടെയാണ് സംഗീത രംഗത്ത് അറിവ് സജീവമാകുന്നത്. 2019-ല്‍ ആദ്യ ആല്‍ബമായ തെരുക്കുറല്‍ പുറത്തുവന്നു. 2022-ല്‍ അമ്പാസ്സ എന്ന പേരില്‍ സ്വന്തം ബാന്‍ഡ് ആരംഭിച്ചു. 

Latest Videos

undefined

വിഷ്ണു എം എസ് എന്നാണ് തിരുമാലി എന്ന മലയാളം റാപ്പറിന്റെ യഥാര്‍ത്ഥ പേര്. 2018-ലാണ് സോളോ സംഗീത രംഗത്ത് സജീവമായത്. നാടന്‍ വൈബ്, മലയാളി ഡാ, സാമ്പാര്‍, അവസ്ഥ തുടങ്ങിയ പാട്ടുകളിലൂടെ പ്രശസ്തനായി. 'ഓപ്പറേഷന്‍ ജാവ' എന്ന സിനിമയിലെ 'നാടേ നാട്ടാരെ, എന്ന ഗാനവും ശ്രദ്ധേയമായിരുന്നു. റാപ്പര്‍, ഗായകന്‍, ഗാനരചയിതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനായ കോട്ടയം സ്വദേശിയായ തിരുമാലി 2013-ലാണ് സംഗീത രംഗത്ത് സജീവമാകുന്നത്. 'ശ്വാസകോശം' ആണ് ആദ്യ സിംഗിള്‍. അതേ വര്‍ഷമിറങ്ങിയ 'മലയാളി ഡാ 'എന്ന പാട്ട് ഹിറ്റായി മാറി. യൂട്യൂബില്‍ ഈ പാട്ടിന് 13 മില്യന്‍ വ്യൂസുണ്ട്. 2020- ല്‍ 'വരനെ ആവശ്യമുണ്ട്' എന്ന സിനിമയിലെ 'ഉണ്ണികൃഷ്ണന്‍' എന്ന പാട്ട് ശ്രദ്ധേയനാക്കി. 2021-ല്‍ 'അളിയാ' ആല്‍ബം പുറത്തിറങ്ങി. 2023-ലാണ് മലയാളം ഹിപ്‌ഹോപ് സംഗീതത്തിലെ സൂപ്പര്‍ ഹിറ്റായ 'സാമ്പാര്‍' പുറത്തിറങ്ങുന്നത്. 2024-ല്‍ 'തെറിച്ചോ' പുറത്തിറങ്ങി. 

ഫെജോ എന്നറിയപ്പെടുന്ന ഫെബിന്‍ ജോസഫ് മലയാളം റാപ്പര്‍, ഗായകന്‍, ഗാനരചയിതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനാണ്. പ്രമുഖ സംഗീത സംവിധായകരായ സുഷിന്‍ ശ്യാം, ദീപക് ദേവ്, ഷാന്‍ റഹ്മാന്‍, ജെയിക്‌സ് ബിജോയ്, രാഹുല്‍ രാജ് എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2009-ലാണ് സംഗീത രംഗത്ത് സജീവമാകുന്നത്. ആറാട്ട് സിനിമയിലെ 'തലയുടെ വിളയാട്ട്', മറേഡാണ സിനിമയിലെ 'അപരാധ പങ്ക' രണം സിനിമയിലെ 'ആയുധമെടട', അതിരനിലെ 'ഈ താഴ്‌വര' എന്നീ ഗാനങ്ങള്‍ ഫെജോയെ പ്രശസ്തിയിലേക്കുയര്‍ത്തി. 'മല്‍സരം എന്നോടു തന്നെ', 'തെരുവിന്റെ കലാകാരന്‍', 'അവസരം തരൂ', 'വേറെ ലെവല്‍', 'കൂട്ടിലിട്ട തത്ത', 'കൂടെ തുള്ള്, 'മഹാനുഭാവലു' എന്നീ സിംഗിള്‍സും ഏറെ ആരാധകരെ നേടിക്കൊടുത്തു. 
 

click me!