തെറ്റിയ കാര്യം ചെവിയിൽ പറഞ്ഞപ്പോൾ ആന്‍റോ ആന്‍റണിയുടെ മറുപടി 'ഗോവ സ്നേഹം'; കേരള ഗവർണറെ 'ഗോവ ഗവർണറാക്കി' പ്രസംഗം

ഹിന്ദുമത പരിഷത്ത് ഉദ്ഘാടന വേദിയിലെ ആശംസാ പ്രസംഗത്തിൽ ആയിരുന്നു ആന്‍റോ ആന്‍റണിയുടെ നാക്കുപിഴ

Anto Anthony tongue slip Kerala Governor Rajendra Vishwanath Arlekar as Goa Governor

പത്തനംതിട്ട: കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകറെ 'ഗോവ ഗവർണറാക്കി' ആന്‍റോ ആന്‍റണി എം പി. അയിരൂർ ചെറുകോൽപുഴ ഹിന്ദുമത പരിഷത്ത് ഉദ്ഘാടന വേദിയിലെ ആശംസാ പ്രസംഗത്തിൽ ആയിരുന്നു ആന്‍റോ ആന്‍റണിയുടെ നാക്കുപിഴ. പ്രസംഗത്തിലെ തെറ്റിന്‍റെ കാര്യം ഗവർണറുടെ സുരക്ഷാ ഉദ്യോഗസ്ഥൻ ചെവിയിൽ പറഞ്ഞപ്പോൾ ഗോവയോടുള്ള സ്നേഹം കൊണ്ടാണ് മാറിപ്പോയതെന്ന് പറഞ്ഞുകൊണ്ട് ആന്‍റോ ആന്‍റണി പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.

വീഡിയോ കാണാം

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Asianet News (@asianetnews)

 

ഈ ദിവസങ്ങളിൽ ജാഗ്രത പാലിക്കണം, കേരളത്തിന് കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്, സാധാരണയിൽ കൂടുതൽ 3 ഡിഗ്രി ചൂട് കൂടാം

അതേസമയം കഴിഞ്ഞ ദിവസം കേരള ഗവർണർ രാജേന്ദ്ര അർലേക്കറെ പുകഴ്ത്തി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ ലേഖനം പുറത്തുവന്നിരുന്നു. നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉണ്ടായിട്ടും ഭരണഘടനാ ചുമതല നിർവഹിച്ചുവെന്നും ഇത് സ്വാഗതാർഹമാണെന്നുമാണ് അദ്ദേഹം ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ ചൂണ്ടികാട്ടിയത്. വരും നാളുകളിലും സമാനമായ സമീപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഒന്നര മിനുട്ട് മാത്രം നയപ്രഖ്യാപന പ്രസംഗം വായിച്ച് ശോഭ കെടുത്തിയില്ല. കഴിഞ്ഞ നയപ്രഖ്യാപന പ്രസംഗം ആരിഫ് മുഹമ്മദ് ഒന്നേ കാൽ മിനുട്ടിൽ ഒതുക്കിയിരുന്നു. രണ്ട് മണിക്കൂറോളം നീണ്ട പ്രസംഗത്തിൽ പിണറായി വിജയൻ സർക്കാർ നടപ്പാക്കിവരുന്ന നവകേരള നിർമാണത്തിന്റെ പുരോഗതിയാണ് ഗവർണർ പ്രസംഗിച്ചത്. ജനസമൂഹത്തിനായി നടപ്പിലാക്കുന്ന പദ്ധതികളിൽനിന്നും പിന്നോട്ടുപോകില്ലെന്ന വ്യക്തമായ സന്ദേശവും നയപ്രഖ്യാപനത്തിലുണ്ടെന്ന് സി പി എം സംസ്ഥാന സെക്രട്ടറി ചൂണ്ടികാട്ടി. വിഴിഞ്ഞം തുറമുഖത്തെ ആഗോളവ്യാപാര ഹബ്ബാക്കുമെന്ന പ്രഖ്യാപനം വലിയ പ്രതീക്ഷ നൽകുന്നതാണെന്നും എം വി ഗോവിന്ദൻ ലേഖനത്തിൽ വിവരിച്ചിരുന്നു. നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉണ്ടായിട്ടും ഭരണഘടനാ ചുമതല നിർവഹിച്ചുവെന്നും ഇത് സ്വാഗതാർഹമാണെന്നുമാണ് സി പി എം സംസ്ഥാന സെക്രട്ടറി ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ ചൂണ്ടികാട്ടിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!