കായംകുളം എംഎസ്എം കോളേജിന് സമീപം ദേശീയപാതയിൽ ആയിരുന്നു അപകടം
ആലപ്പുഴ: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥൻ കാറിടിച്ച് മരിച്ചു. കായംകുളം പുല്ലുകുളങ്ങര സ്വദേശി ബാലു (42) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30ഓടെയാണ് അപകടമുണ്ടായത്. പോളിങ് സാമഗ്രികള്‍ വാങ്ങുന്നതിനായി ഇരുചക്രവാഹനത്തില്‍ പോകുന്നതിനിടെയാണ് അപകടം. ബൈക്കില്‍ പോകുന്നതിനിടെ കാര്‍ ഇടിക്കുകയായിരുന്നു. കായംകുളം എംഎസ്എം കോളേജിന് സമീപം ദേശീയപാതയിൽ ആയിരുന്നു അപകടം. ലാൻഡ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനാണ് ബാലു. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
'വളർത്തുനായക്ക് വിവേകമുണ്ട്, അത് ബിജെപിയിൽ പോകില്ല'; സുധാകരന്റെ 'പട്ടി' പരാമർശത്തിൽ എംവി ജയരാജൻ