ഭിക്ഷക്കെത്തിയ വൃദ്ധക്ക് 20 രൂപ വാഗ്ദാനം, വീട്ടിൽ കയറ്റിപ്പൂട്ടിയിട്ട് പീഡന ശ്രമം; പൊലീസുകാരൻ അടക്കം പിടിയിൽ

By Web Desk  |  First Published Jan 5, 2025, 4:54 PM IST

വട്ടിയൂർക്കാവ് സ്റ്റേഷൻ പോലീസുകാരനായ ലാലു, സുഹൃത്ത് സജിൻ എന്നിവരാണ് പിടിയിൽ ആയത്. ഇന്ന് രാവിലെ 11 ഓടെ ആണ് സംഭവമുണ്ടായത്.


തിരുവനന്തപുരം : ഭിക്ഷ തേടിയെത്തിയ വയോധികയെ വീട്ടിനുളളിൽ പൂട്ടിയിട്ട് മാനഭംഗപ്പെടുത്താൻ ശ്രമിച്ച പൊലീസുകാരൻ ഉൾപ്പെടെ 2 പേർ പിടിയിൽ. വട്ടിയൂർക്കാവ് സ്റ്റേഷനിലെ പൊലീസുകാരനായ ലാലു, സുഹൃത്ത് സജിൻ എന്നിവരാണ് പിടിയിൽ ആയത്. കാട്ടാക്കട പൂവച്ചലിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടായത്.

ഭിക്ഷ തേടിയെത്തിയ വയോധികയെ 20 രൂപ നൽകാമെന്ന് പറഞ്ഞാണ് വീട്ടിനുള്ളിലേക്ക് കയറ്റിയത്. പിന്നാലെ മുറി പൂട്ടി. കയറിപ്പിടിക്കാൻ ശ്രമിച്ചതോടെ വയോധിക ബഹളം വെച്ചു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് പ്രതികളിൽ നിന്നും വയോധികയെ രക്ഷപ്പെടുത്തിയത്. പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. 

Latest Videos

തിരുവനന്തപുരം സ്വദേശിനിയാണ് 82 കാരിയായ വയോധിക. വീടുകൾ തോറും ഭിക്ഷ യാചിച്ചാണ് ഇവർ കഴിയുന്നത്. 
ഇവരുടെ മൊഴിയിലാണ് കേസെടുക്കുക. വൈദ്യ പരിശോധനക്ക് ശേഷം ഇവരെ പൊലീസ് വീട്ടിലാക്കി. പ്രതികളുടെ അറസ്റ്റ് നടപടികൾ നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു.  
 

പുലർച്ചെ 4.10 മുതൽ അര മണിക്കൂർ, ജഗന്നാഥ ക്ഷേത്രത്തിന് മുകളിലൂടെ ഡ്രോൺ പറന്നതിൽ ആശങ്ക; അന്വേഷണം തുടങ്ങി പൊലീസ്

 

 

click me!