ഡിസ്ചാർജ് രോഗിയുമായി പോയ ആംബുലൻസ്, വഴിയിൽ നിർത്തി മദ്യപിച്ച് ജീവനക്കാർ; മെഡി. കോളജ് ജീവനക്കാർക്കെതിരെ കേസ്

By Web Team  |  First Published Feb 21, 2024, 1:13 PM IST

ആദിവാസികളെ ഊരിലാക്കാൻ പോയ ആംബുലൻസ് ജീവനക്കാരാണ് പൊരിങ്ങൽകുത്തിലേക്കുള്ള യാത്രക്കിടെ അതിരപ്പിള്ളിയിൽ വെച്ച് മദ്യപിച്ചത്.


തൃശൂർ : ആദിവാസികളുമായി പോയ ആംബുലൻസ് 'കളളു'വണ്ടിയാക്കിയ തൃശൂർ മെഡിക്കൽ കോളജിലെ ആംബുലൻസ് ജീവനക്കാർക്കെതിരെ കേസ്. ആദിവാസികളുടെ പരാതിയിൽ 3 ആംബുലൻസ് ജീവനക്കാരെ വെറ്റിലപ്പാറ പൊലീസ് അറസ്റ്റ് ചെയ്തു. ആദിവാസികളെ ഊരിലാക്കാൻ പോയ ആംബുലൻസ് ജീവനക്കാരാണ് പൊരിങ്ങൽകുത്തിലേക്കുള്ള യാത്രക്കിടെ അതിരപ്പിള്ളിയിൽ വെച്ച് മദ്യപിച്ചത്. തൃശൂർ മെഡിക്കൽ കോളജിലെ ആംബുലൻസ് ഡ്രൈവർ സുരേഷ്, സഹായികളായ രാജേഷ്, സിജോ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഡിസ്ചാർജായ രോഗിയെ ഊരിലാക്കാൻ പോയതായിരുന്നു തൃശൂർ മെഡിക്കൽ കോളജിലെ ആംബുലൻസ്. വഴിയിൽ വെച്ച് മദ്യപിച്ച ജീവനക്കാർ പിന്നീട് മദ്യപിച്ച നിലയിലാണ് ആംബുലൻസ് ഓടിച്ചതെന്നും കണ്ടെത്തി. 

 

Latest Videos

undefined

 

 

click me!