കുന്നംകുളത്ത് ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ആംബുലന്‍സിലുണ്ടായിരുന്ന രോ​ഗി മരിച്ചു

By Web Team  |  First Published Jun 28, 2024, 6:48 PM IST

ആംബുലൻസ് സൈറൻ ഇട്ട് വരുന്നത് ശ്രദ്ധിക്കാതെ ഓട്ടോറിക്ഷ യൂ ടേൺ എടുത്തതാണ് അപകടകാരണമെന്ന് സംഭവത്തിന്റെ ദൃക്സാക്ഷികളായ നാട്ടുകാർ പറഞ്ഞു. 


തൃശ്ശൂർ: കുന്നംകുളത്ത് ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടത്തിൽ ആംബുലൻസിലുണ്ടായിരുന്ന രോ​ഗി മരിച്ചു. അതീവ ഗുരുതരാവസ്ഥയിൽ രോ​ഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ ആയിരുന്നു അപകടം. മറ്റൊരു ആംബുലൻസ് എത്തിച്ച് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും രോഗി മരിച്ചിരുന്നു. അഗതിയൂർ സ്വദേശി 65 വയസ്സുള്ള ജോണിയാണ് മരിച്ചത്. ആംബുലൻസ് സൈറൻ ഇട്ട് വരുന്നത് ശ്രദ്ധിക്കാതെ ഓട്ടോറിക്ഷ യൂ ടേൺ എടുത്തതാണ് അപകടകാരണമെന്ന് സംഭവത്തിന്റെ ദൃക്സാക്ഷികളായ നാട്ടുകാർ പറഞ്ഞു. 

Latest Videos

click me!