Aroor Thuravoor Elevated Highway : 'അരൂര്‍-തുറവൂര്‍ 13 കിലോമീറ്റര്‍ ആകാശ പാത; 3 വര്‍ഷത്തില്‍ പണി തീര്‍ക്കും'

'രാജ്യത്തെ ഏറ്റവും നീളമേറിയ ആകാശപാതയായിരിക്കും ഇതെന്നാണ് കരുതപ്പെടുന്നത്. നിലവിലുള്ള നാലുവരിപ്പാത നിലനിര്‍ത്തിക്കൊണ്ട് അതിന് മുകളിലൂടെ ആയിരിക്കും പുതിയ ആകാശ പാത വരുക.'

AM Ariff arif mp facebook post on aroor thuravoor elevated highway construction

ആലപ്പുഴ: ദേശീയ പാതയില്‍ ആലപ്പുഴ അരൂര്‍ മുതല്‍ തുറവൂര്‍ വരെ എലിവേറ്റഡ് ഹൈവേ വരുന്നു. 2022 ല്‍ പണി ആരംഭിച്ച് മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തിയാകുന്ന രീതിയില്‍ പണി ആരംഭിക്കുമെന്നാണ് ആലപ്പുഴ എംപി എഎം ആരീഫ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുന്നത്. ദേശീയ പാത 66 ല്‍ 13 കിലോമീറ്റര്‍ ദൂരത്തിലാണ് എലിവേറ്റഡ് ഹൈവേ നിര്‍മ്മിക്കുന്നത്. ഈ ആറുവരി പാതയ്ക്കായുള്ള മണ്ണ് പരിശോധനയും പാതയുടെ ഡിസൈനും പൂര്‍ത്തിയായി എന്ന് ആരിഫ് എംപി പറയുന്നു.

രാജ്യത്തെ ഏറ്റവും നീളമേറിയ ആകാശപാതയായിരിക്കും ഇതെന്നാണ് കരുതപ്പെടുന്നത്. നിലവിലുള്ള നാലുവരിപ്പാത നിലനിര്‍ത്തിക്കൊണ്ട് അതിന് മുകളിലൂടെ ആയിരിക്കും പുതിയ ആകാശ പാത വരുക. അതിനാല്‍ തന്നെ പുതിയ പാതയ്ക്ക് സ്ഥലം ഏറ്റെടുക്കേണ്ടി വരില്ലെന്നും എംപി തന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

Latest Videos

എഎം ആരിഫ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം

രാജ്യത്തെ തന്നെ ഏറ്റവും നീളമേറിയതെന്ന് കരുതപ്പെടുന്ന എലിവേറ്റഡ് 6 ലൈൻ ഹൈവേ ആലപ്പുഴ ജില്ലയിലെ അരൂർ മുതൽ തുറവൂർ വരെ ഭാഗത്ത് നിർമ്മിക്കപ്പെടും. പാതയുടെ ഡിസൈൻ പൂർത്തിയായി. 13 കിലോമീറ്റർ നീളത്തിൽ നിർമ്മിക്കുന്ന ആറുവരിപാതയുടെ സോയിൽ ടെസ്റ്റിങ് പൂർത്തിയാക്കിയിരുന്നു.  അടുത്ത വർഷം മദ്ധ്യത്തോടെ ആരംഭിക്കുന്ന മേൽപ്പാത, നിലവിലുള്ള നാലുവരിപ്പാത നിലനിർത്തിക്കൊണ്ട്, അതിന് മുകളിലൂടെയാവും.

vuukle one pixel image
click me!
vuukle one pixel image vuukle one pixel image