ശശിയും കുടുംബവും ഞെട്ടി; രാത്രി ഉറങ്ങും വരെ മുറ്റത്തുണ്ടായിരുന്നത് കിണ‍ർ, നേരം വെളുത്തപ്പോൾ ഒരു കുളം!

By Web Team  |  First Published Nov 4, 2023, 3:54 PM IST

വാടകയ്ക്ക് കൊടുത്തിരിക്കുന്ന വീട്ടിൽ നിലവിൽ താമസിക്കുന്നത് ശശി പനയ്ക്കത്തറ എന്ന ആളും കുടുംബവുമാണ്. വീടിനോടു ചേർന്നാണ് കിണർ സ്ഥിതി ചെയ്യുന്നത്.


എടത്വ: ഇരുട്ടിവെളുത്തപ്പോള്‍ വീടിന്റെ മുറ്റത്തെ കിണർ ‘കുളമായി’ മാറിയതു കണ്ട് അമ്പരന്ന് വീട്ടുകാർ. എടത്വ പാണ്ടങ്കരി പാലപ്പറമ്പിൽ വാലയിൽ പുത്തൻപറമ്പിൽ പരേതനായ തങ്കച്ചന്റെ വീടിനു മുന്നിലുള്ള കിണറാണ് പൂർണമായും ഭൂമിക്കടിയിലായത്. വാടകയ്ക്ക് കൊടുത്തിരിക്കുന്ന വീട്ടിൽ നിലവിൽ താമസിക്കുന്നത് ശശി പനയ്ക്കത്തറ എന്ന ആളും കുടുംബവുമാണ്. വീടിനോടു ചേർന്നാണ് കിണർ സ്ഥിതി ചെയ്യുന്നത്.

ശശി പുലർച്ചെ എണീറ്റ് മുറ്റത്തേക്കിറങ്ങുന്ന ആളാണ്. എന്നാൽ ഇന്നലെ താമസിച്ചതിനാൽ കുഴിയിൽ വീഴാതെ രക്ഷപ്പെട്ടു. മുറ്റത്ത് നിന്ന് അഞ്ച് അടിയോളം മുകളിലേക്ക് ഉയർന്നു നിന്നതാണ് കിണർ. അതു മുഴുവനും ഭൂമിക്കടിയിലേക്ക് താഴുകയാണ് ചെയ്തത്. ഇതിൽ നിന്ന് മോട്ടർ ഉപയോഗിച്ച് ടാങ്കിൽ വെള്ളം നിറച്ചാണ് ഉപയോഗിച്ചിരുന്നത്. കിണർ നഷ്ടപ്പെട്ടതോടെ വീട്ടുകാര്‍ക്ക് കുടിവെള്ളവും തടസപ്പെട്ടിരിക്കുകയാണ്. കിണർ താഴ്ന്നെങ്കിലും സമീപത്തെ വീടിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല. 

Latest Videos

ഭാര്യയുടെ സഹപാഠിയെ പറഞ്ഞ് പേടിപ്പിച്ചു; മുറ്റത്ത് 2 പൊതി കൊണ്ടിട്ടു, പണം തന്നില്ലെങ്കിൽ...; അവസാനം കുടുങ്ങി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!