വരുന്ന ദിവസങ്ങളിൽ സ്ഥലം പരിശോധിച്ച്, നിർദേശിച്ച മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താൻ സ്ക്വാഡ് പഞ്ചായത്തിന് നിർദ്ദേശം നൽകി
പാലമേൽ: പാലമേൽ ഗ്രാമപഞ്ചായത്തിൽ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക് മാലിന്യം കത്തിച്ച മൂൺലൈറ്റ് ഫാമിലി റസ്റ്റോറന്റിന് 10,000 രുപ പിഴ ചുമത്തി. ഹോട്ടലിൽ മലിനജലം അശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതായും ട്രീറ്റ്മെന്റ് പ്ലാന്റ് പ്രവർത്തിക്കുന്നില്ലെന്നും നിരോധിച്ച 10 കിലോയുടെ പ്ലാസ്റ്റിക് കിറ്റ് ഉപയോഗിക്കുന്നതായും കണ്ടെത്തി.
മലിനജലം അശാസ്ത്രമായി കൈകാര്യം ചെയ്തതിനും, നിരോധിച്ച പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതിനും, പ്ലാസ്റ്റിക്ക് കത്തിച്ചതിനും ശ്രീലക്ഷ്മി ബേക്കേഴ്സിന് 5,000 രൂപയും അശാസ്ത്രീയമായി ഖരമാലിന്യങ്ങൾ കൈകാര്യം ചെയ്തതിന് എസ് എച്ച് ട്രേഡേഴ്സിന് നോട്ടീസും 5000 രൂപ പിഴയുമിട്ടു. എച്ച് ഐ എസ് ജെ എൽ പി സ്കൂളിന്റെ സമീപത്തുളള എസ് എച്ച് ട്രേഡഴ്സിലും ഖരമാലിന്യങ്ങൾ അശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതായി കണ്ടെത്തി.
വരുന്ന ദിവസങ്ങളിൽ സ്ഥലം പരിശോധിച്ച്, നിർദേശിച്ച മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താൻ സ്ക്വാഡ് പഞ്ചായത്തിന് നിർദ്ദേശം നൽകി. പാലമേൽ പഞ്ചായത്തിലെ പ്ലാസ്റ്റിക് സംഭരണശാല, കൃഷിഭവൻ, മൃഗാശുപത്രി, പഞ്ചായത്ത് ഓഫീസ്, കെ എസ് ഇ ബി, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ്, എച്ച് ഐ എസ് ജെ എൽ പി സ്കൂൾ ഉൾപ്പടെയുളള 12 സ്ഥാപനങ്ങളിലും പരിശോധന നടത്തി. ഇതിൽ എച്ച്ഐഎസ്ജെ എൽ പി സ്കൂളിന് നോട്ടീസ് നൽകി. സ്ക്വാഡിൽ ജോയിന്റ് ബി ഡി ഒ ബിന്ദു വി നായർ, എക്സ്റ്റൻഷൻ ഓഫീസർ സെറീന പി എസ്, മലിനീകരണ നിയന്ത്രണ ബോർഡ് സാങ്കേതിക വിദ്ഗധൻ ജിഥിൻ പി എസ്, ശുചിത്വ മിഷനിൽ നിന്ന് ഷോൺ സജി, പാലമേൽ പഞ്ചായത്ത് വി ഇഒ പ്രവീൺ പി എന്നിവരുണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം