കെഎസ്ആർടിസി ബസിൽ നിന്നാണ് പിടികൂടിയത്. ആലപ്പുഴ നോർത്തിൽ മാത്രം മൂന്നു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അമ്പലപ്പുഴ: ആലപ്പുഴ ടൗണിലെ നിരവധി പള്ളികളിലും ക്ഷേത്രങ്ങളിലും മോഷണം നടത്തിയ പ്രതിയെ ആലപ്പുഴ നോർത്ത് പോലീസ് പിടികൂടി. പുന്നപ്ര വടക്ക് പഞ്ചായത്ത് പത്താം വാർഡിൽ സനാതനപുരം പേരൂർ കോളനിയിൽ സുമേഷ് (38) നെയാണ് ആലപ്പുഴ നോർത്ത് പോലീസ് ദിവസങ്ങളായുള്ള അന്വേഷണത്തിലൂടെ പിടികൂടിയത്. തുമ്പോളി പള്ളിയിൽ രണ്ടുമാസം മുമ്പ് നടന്ന മോഷണ കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി കഴിഞ്ഞ മാസം 29നാണ് ജയിൽ മോചിതനായത്.
ജയിൽ മോചിതനായ ശേഷം ആലപ്പുഴ നോർത്ത്, ആലപ്പുഴ സൗത്ത്, പുന്നപ്ര എന്നീ സ്റ്റേഷൻ പരിധികളിൽ മോഷണം നടത്തി. പ്രതിയെ പിടികൂടുന്നതിനായി നിരന്തരമായി പരിശ്രമിച്ചുകൊണ്ടിരിക്കവെയാണ് പ്രതിയെ ഇന്നലെ രാവിലെയോടു കൂടി പിടികൂടാനായത്. ആലപ്പുഴ ജില്ലയിൽ മാത്രം 23 ഓളം മോഷണക്കേസുകളിൽ പ്രതിയാണ് സുമേഷ്.
കൊല്ലം ജില്ലയിൽ നീണ്ടകരയിൽ മത്സ്യബന്ധത്തിൽ ഏർപ്പെട്ടു കൊണ്ടിരുന്ന പ്രതി രാത്രികാലങ്ങളിൽ കെ. എസ്. ആർ. ടി. സി ബസ്സിൽ സഞ്ചരിച്ച് ആലപ്പുഴ ജില്ലയിലെത്തി ആരാധനാലയങ്ങളിൽ മോഷണം നടത്തി അതിരാവിലെ തിരികെ കൊല്ലത്തേക്ക് പോകുകയാണ് പതിവ്. മോഷണം നടത്തി തിരികെ പോകുന്ന വഴി വണ്ടാനം ഭാഗത്ത് വെച്ച് കെഎസ്ആർടിസി ബസിൽ നിന്നാണ് പിടികൂടിയത്. ആലപ്പുഴ നോർത്തിൽ മാത്രം മൂന്നു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ആലപ്പുഴ കളർകോട് അപകടം; വണ്ടാനം മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ സമയ നിയന്ത്രണം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം