അന്താരാഷ്ട്ര അയൺമാൻ ട്രയാത്തലോൺ ചാമ്പ്യൻപ്പ്; യൂറോപ്പിൽ ഇന്ത്യൻ പതാക പാറിച്ച് മലയാളി ഡോക്ടർ, മെഡൽ നേട്ടം

By Web Team  |  First Published Aug 22, 2023, 5:08 PM IST

62 രാജ്യങ്ങളിൽ നിന്നായി പങ്കെടുത്ത 2500 പരം കായികതാരങ്ങളിൽ 600 ഇൽ പരം ആളുകൾ പ്രതികൂലമായ കാലാവസ്ഥയിൽ മത്സരം പൂർത്തിയാക്കാനാവാതെ പിന്മാറിയപ്പോഴാണ് 16 മണിക്കൂറിൽ തീർക്കേണ്ട മത്സരം 14:30 മണിക്കൂറിൽ തീർത്ത് രൂപേഷ് യൂറോപ്പിൽ ഇന്ത്യൻ പതാക പാറിച്ചത്. 


ആലപ്പുഴ: സ്വീഡനിലെ കൽമാറിൽ നടന്ന അന്താരാഷ്ട്ര ട്രയാത്തലൻ മത്സരത്തിൽ മെഡൽ നേട്ടം കരസ്ഥമാക്കി ആലപ്പുഴ സ്വദേശി ഡോക്ടർ രൂപേഷ്. ലോകത്ത് ഒരു ദിവസംകൊണ്ട് നടക്കുന്നതിൽ ഏറ്റവും കഠിനമായ മത്സരങ്ങളിൽ ഒന്നാണ് അയൺമാൻ ട്രയാത്തലോൺ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും 62 രാജ്യങ്ങളിൽ നിന്നായി പങ്കെടുത്ത 2500 പരം കായികതാരങ്ങളിൽ 600 ഇൽ പരം ആളുകൾ പ്രതികൂലമായ കാലാവസ്ഥയിൽ മത്സരം പൂർത്തിയാക്കാനാവാതെ പിന്മാറിയപ്പോഴാണ് 16 മണിക്കൂറിൽ തീർക്കേണ്ട മത്സരം 14:30 മണിക്കൂറിൽ തീർത്ത് രൂപേഷ് യൂറോപ്പിൽ ഇന്ത്യൻ പതാക പാറിച്ചത്. 

ലോക ട്രയാത്തലോൺ കോർപറേഷനും അയൺമാനും സംയുക്തമായി സംഘടിപ്പിക്കുന്ന ഇതിലെ മത്സരാർത്ഥികൾ തുടർച്ചയായി 3.8 കിലോമീറ്റർ സ്വിമ്മിങ് 180കിലോമീറ്റെർ സൈക്ലിംഗ് 42 കിലോമീറ്റെർ ഓട്ടം ഇവ തുടർച്ചയായി 16 മണിക്കൂറിനുള്ളിൽ തീർക്കണം. ഈ മത്സരം വിജയകരമായി പൂർത്തിയാക്കുന്നവരെ അയൺമാൻ എന്ന പട്ടം നൽകി ആദരിക്കും. ഈ മത്സരത്തിൽ യൂറോപ്പിലെ വളരെ തണുപ്പുള്ള അന്തരീക്ഷത്തിൽ ആഴക്കടലിലൂടെ ഉള്ള നീന്തൽ അതി കഠിനമായിരുന്നു. അതോടൊപ്പം ജെല്ലിഫിഷിന്റെ ആക്രമണവും തുടർന്നുള്ള സൈക്ലിങ്ങിൽ ശക്തമായ കാറ്റും വില്ലനായി. ആഗസ്ത് 19 രാവിലെ 6 മണിയോടുകൂടി തുടങ്ങിയ മത്സരത്തിൽ വെള്ളത്തിന്റെ താപനില 15 ഡിഗ്രിവരെ എത്തി. 

Latest Videos

undefined

കഴിഞ്ഞ വര്‍ഷം എസ്റ്റൊണിയയിൽ നടന്ന അയൺമാൻ ചാമ്പ്യൻഷിപ്പിലും ഇദ്ദേഹം ചാമ്പ്യൻ പട്ടം നേടിയിരുന്നു. ആലപ്പുഴയിലെ കായിക മേഖലയിലെ പ്രധാനപ്പെട്ട ക്ലബ്ബുകളിലൊന്നായ അത്ലറ്റികോ ഡി ആലപ്പിയിലെ അംഗമാണ് ഡോക്ടർ രൂപേഷ്. ഭാര്യ: സുശീല. മക്കൾ: സുരേഷ്, ആരുഷ്. ആലപ്പുഴ പാലസ് വാർഡിൽ ജനറൽ ആശുപത്രിക്ക് സമീപം ഡോക്ടർ ഇ ജി സുരേഷ് മെമ്മോറിയൽ ഡെന്റൽ ഹോം ഡോക്ടർ രൂപേഷിന്റേതാണ്.  

Read More : കേരളത്തിൽ 4 ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴ, ശക്തമായ കാറ്റ്; തീരദേശത്തും ജാഗ്രത, പുതിയ മുന്നറിയിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകള്‍ തൽസമയം കാണാം- LIVE

click me!