ഹോട്ടലില്‍ താമസിക്കവേ ശാരീരികാസ്വാസ്ഥ്യം; നഴ്‌സായ അമ്മ അടിയന്തര ചികിത്സ നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല

By Web Team  |  First Published Dec 26, 2024, 10:24 PM IST

സിയാദ് എമറൈറ്റ് എയര്‍വെയ്‌സില്‍ 25 വര്‍ഷത്തോളം ഗ്രൗണ്ട് മാനേജരായി ജോലി ചെയ്തിരുന്നു


കോഴിക്കോട്: ഹോട്ടല്‍ മുറിയില്‍ വച്ച് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട മധ്യവയസ്‌കന്‍ മരിച്ചു. മഞ്ചേരി പുതിയ മാളിയേക്കലിലെ സിയാദ് (51) ആണ് മരിച്ചത്. താമരശ്ശേരി കൈതപ്പൊയില്‍ നോളജ് സിറ്റിയിലെ ഹോട്ടലില്‍ മൂന്നു ദിവസമായി താമസിച്ചു വരികയായിരുന്നു.

മകന്‍ അയനും മാതാവ് ജമീല ബീബിക്കുമൊപ്പമായിരുന്നു ഹോട്ടലില്‍ മുറിയെടുത്തിരുന്നത്. സിയാദിന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നഴ്‌സ് കൂടിയായ മാതാവ് ജമീല അടിയന്തര ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ 6.30 ഓടെയാണ് മരണം സംഭവിച്ചത്. സിയാദ് എമറൈറ്റ് എയര്‍വെയ്‌സില്‍ 25 വര്‍ഷത്തോളം ഗ്രൗണ്ട് മാനേജരായി ജോലി ചെയ്തിരുന്നു. ഭാര്യ പെട്രീഷ്യ പോളണ്ട് സ്വദേശിനിയാണ്.

Latest Videos

undefined

ബുള്ളറ്റ് വൈദ്യുതി തൂണിൽ ഇടിച്ച് മറിഞ്ഞു; ഇലക്ട്രീഷ്യൻ മരിച്ചു, ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

tags
click me!