കുറുവാ സംഘത്തിന് ശേഷം തമിഴ്നാട്ടിൽ നിന്ന് ഇറാനി ഗ്യാങ്; നെടുങ്കണ്ടത്ത് കുടുങ്ങിയപ്പോൾ ഇറങ്ങിയോടിയയാളും പിടിയിൽ

By Web Team  |  First Published Dec 26, 2024, 8:00 AM IST

ജ്വല്ലറിയിൽ കയറി സ്വർണം നോക്കുന്നതിനിടെ ഒരു പാക്കറ്റ് കൈക്കലാക്കി. അപ്പോൾ തന്നെ ഒരാൾ പിടിയിലാവുകയും ചെയ്തു. രണ്ടാമൻ ഇറങ്ങിയോടി. 


ഇടുക്കി: തമിഴ്നാട്ടിലെ കുപ്രസിദ്ധ മോഷ്ടാക്കളുടെ സംഘമായ ഇറാനി ഗ്യാങ് അംഗങ്ങൾ ഇടുക്കി നെടുങ്കണ്ടത്ത് പിടിയിൽ. സ്വർണ്ണക്കടയിൽ മോഷണം നടത്താനുള്ള ശ്രമത്തിനിടെയാണ് രണ്ട് പേർ പിടിയിലായത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ നിരവധി സ്ഥലങ്ങളിൽ മോഷണം പതിവാക്കിയവരാണ് അറസ്റ്റിലായത്.

തമിഴ്നാട്ടിലെ മധുരക്കടുത്ത് പേരയൂർ സ്വദേശികളായ ഹൈദർ, മുബാറക് എന്നിവരെയാണ് നെടുംകണ്ടം പോലിസ് അറസ്റ്റ് ചെയ്തത്. നെടുംകണ്ടം പടിഞ്ഞാറെ കവലയിലെ സ്റ്റാർ ജുവെൽസിൽ ആഭരണങ്ങൾ വാങ്ങാനെന്ന വ്യാജേനയാണ് ഹൈദറും മുബാറക്കും എത്തിയത്. ആഭരണങ്ങൾ നോക്കുന്നതിനിടെ ഹൈദർ, സ്വർണ്ണം സൂക്ഷിച്ചിരുന്ന ഒരു പാക്കറ്റ് കൈക്കലാക്കി. സംഭവം ശ്രദ്ധിച്ച ഉടമ ഉടൻ തന്നെ ഇയാളെ പിടികൂടി. ഈ സമയം കൂടെ ഉണ്ടായിരുന്ന മുബാറക് കടയിൽ നിന്ന് ഇറങ്ങി ഓടി

Latest Videos

undefined

നെടുങ്കണ്ടത്തു നിന്നും ബസിൽ തമിഴ്നാട്ടിലേയ്ക് കടക്കാൻ ശ്രമിച്ച മുബാറകിനെ ശാന്തൻപാറ പോലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്. നിരവധി മോഷണങ്ങളും കൊള്ളയും നടത്തിയിട്ടുള്ള തമിഴ്നാട്ടിലെ ഇറാനി ഗ്യാങ്ങിലെ അഗങ്ങളാണ് അറസ്റ്റിലായവരെന്ന് പോലീസ് പറഞ്ഞു. രണ്ടോ മൂന്നോ പേർ അടങ്ങുന്ന ചെറു സംഘങ്ങൾ ആയി തിരിഞ്ഞാണ് ഇവരുടെ മോഷണം. തമിഴ്നാട്, കർണാടക തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ ഇറാനി ഗ്യാങ് സമാനമായ നിരവധി മോഷണങ്ങൾ നടത്തിയിട്ടുണ്ട്.

ഏതാനും നാളുകൾക്കു മുമ്പ് കോട്ടയത്തും രാജാക്കാട്ടിലും ജൂവലറികളിൽ മോഷണം നടത്തിയത് ഇവരുടെ സംഘമാണെന്നും പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!