പൊലീസ് വേഷത്തിൽ ഷൈൻ ടോം ചാക്കോ; യഥാര്‍ത്ഥ പൊലീസാണെന്ന് കരുതി ബ്രേക്കിട്ടു, തെന്നി വീണ് യുവാവിന് പരിക്ക്

By Web Team  |  First Published Dec 1, 2024, 4:05 PM IST

മലപ്പുറം എടപ്പാളിൽ പൊലീസ് വേഷത്തിലുള്ള നടൻ ഷൈൻ ടോം ചാക്കോയെ കണ്ട് യഥാ‍ര്‍ത്ഥ പൊലീസ് ആണന്ന് കരുതി സ്കൂട്ടര്‍ ബ്രേക്ക് ചെയ്ത യുവാവിന് റോഡിൽ തെന്നി വീണ് പരിക്ക്.


മലപ്പുറം: മലപ്പുറം എടപ്പാളിൽ പൊലീസ് വേഷത്തിലുള്ള നടനെ കണ്ട് യഥാ‍ര്‍ത്ഥ പൊലീസ് ആണന്ന് കരുതി സ്കൂട്ടര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്ത യുവാവിന് റോഡിൽ തെന്നി വീണ് പരിക്ക്. ഹെൽമറ്റ് ധരിക്കാതെ വന്ന യുവാവ് പൊലീസ് പെട്രോളിങ് ആണന്ന് കരുതി സ്കൂട്ടര്‍ ബ്രേക്ക് ചെയ്യുകയായിരുന്നു. പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ സ്കൂട്ടര്‍ റോഡിൽ നിന്നും തെന്നി മറിഞ്ഞു.

മഴയെ തുടര്‍ന്ന് റോഡിൽ തെന്നലുണ്ടായിരുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. സൂത്രധാരൻ എന്ന സിനിമയുടെ ചിത്രീകരണത്തിനായി നടൻ ഷൈൻ ടോം ചാക്കോ ആയിരുന്നു പൊലീസ് വേഷത്തിൽ നിന്നിരുന്നത്. അപകടത്തിന് പിന്നാലെ ഷൈൻ ടോം ചാക്കോ തന്നെ യുവാവിനെ വണ്ടിയിൽ കയറ്റി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ചികിത്സയ്ക്ക് ശേഷം യുവാവിനും സുഹൃത്തുക്കൾക്കും ഒപ്പം സെൽഫിയും എടുത്താണ് നടൻ മടങ്ങിയത്. 

Latest Videos

undefined

ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ ഇൻഡിഗോ വിമാനത്തിന്‍റേത് തന്നെ; ലാൻഡ് ചെയ്യാതെ പറന്നുയർന്നത് മുബൈ-ചെന്നൈ വിമാനം

 

click me!