കൊഴിഞ്ഞാംപാറയിൽ വിമത നേതാക്കള്‍ക്കൊപ്പം ചേർന്നവര്‍ക്കെതിരെ നടപടി; ഡിവൈഎഫ്ഐ മുൻ ഭാരവാഹികളെ പുറത്താക്കി

By Web Team  |  First Published Dec 25, 2024, 2:47 PM IST

കൊഴിഞ്ഞാംപാറയിൽ വിമത നേതാക്കൾക്കൊപ്പം ചേ൪ന്ന ഡിവൈഎഫ്ഐ മുൻ ഭാരവാഹികളെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കി


പാലക്കാട്: കൊഴിഞ്ഞാംപാറയിൽ വിമത നേതാക്കൾക്കൊപ്പം ചേ൪ന്ന ഡിവൈഎഫ്ഐ മുൻ ഭാരവാഹികളെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കി. കൊഴിഞ്ഞാംപാറ ഡിവൈഎഫ്ഐ മേഖല പ്രസിഡൻറും സെക്രട്ടറിയുമായിരുന്ന സദ്ദാം ഹുസൈൻ, മനോജ് കുമാ൪ എന്നിവരെയാണ് പുറത്താക്കിയത്. ചിറ്റൂ൪ ബ്ലോക്ക് കമ്മിറ്റിയുടെ നടപടിക്ക് ജില്ലാ കമ്മറ്റി അംഗീകാരം നൽകി.

പ്രസിഡൻറും സെക്രട്ടറിയും വിമത൪ക്കൊപ്പം ചേ൪ന്നതോടെ പുതിയ ഭാരവാഹികളെ കൺവെൻഷൻ വിളിച്ച് ഡിവൈഎഫ്ഐ തെരഞ്ഞെടുത്തിരുന്നു. പുതിയ സെക്രട്ടറിയായി മുഹമ്മദ് അസാറുദ്ദീനെയും പ്രസിഡൻറായി ദിലീപിനെയുമായിരുന്നു തെരഞ്ഞെടുത്തത്.

Latest Videos

undefined

കോൺഗ്രസ് നേതാക്കൾ രഹസ്യ ചർച്ച നടത്തി? പാലക്കാട്ടെ സിപിഎം വിമതരെ പാർട്ടിയിലെത്തിക്കാൻ ശ്രമം

പാലക്കാട് സിപിഎമ്മിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു; ഡിവൈഎഫ്ഐ കാരക്കാട് മേഖലാ ജോയിൻ സെക്രട്ടറി പാര്‍ട്ടിവിട്ടു

 

click me!