മദ്യം വാങ്ങാൻ ചോദിച്ച പണം കൊടുത്തില്ല, മുഖത്തേക്ക് ആസിഡ് ഒഴിച്ചു, യുവാവിന്റെ കാഴ്ച പോയി; പ്രതിക്ക് ശിക്ഷ

By Web Team  |  First Published Apr 30, 2024, 6:14 PM IST

2019 ഏപ്രിൽ 28 നായിരുന്നു കേസിനാസ്പദമായ സംഭവം. പിഴത്തുക പരുക്കേറ്റ അരുണിന് നൽകണമെന്നും കോടതി വിധിച്ചു.


കൊച്ചി : മദ്യം വാങ്ങാൻ പണം കടചോദിച്ചത് നൽകാത്തതിന് യുവാവിന്‍റെ മുഖത്ത് ആസിഡ് ഒഴിച്ച കേസിൽ പ്രതിയെ 10 വർഷം തടവിനും 1 ലക്ഷം രൂപ പിഴയൊടുക്കാനും ശിക്ഷിച്ച് കോടതി.ഉദയംപേരൂർ സ്വദേശി സുനിലിനെയാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി  ശിക്ഷിച്ചത്. സുനിലിന്‍റെ അയൽവാസിയായ അരുണിന് നേരെയായിരുന്നു ആക്രമണം. സംഭവത്തിൽ അരുണിന്‍റെ ഇടത് കണ്ണിന്‍റെ കാഴ്ച നഷ്ടമായിരുന്നു. 2019 ഏപ്രിൽ 28 നായിരുന്നു കേസിനാസ്പദമായ സംഭവം. പിഴത്തുക പരുക്കേറ്റ അരുണിന് നൽകണമെന്നും കോടതി വിധിച്ചു. പിഴതുക അടക്കാത്ത പക്ഷം ആറു മാസം അധിക  തടവും അനഭവിക്കേണ്ടിവരുമെന്നും എറണാകുളം അഡീഷണൽ ജില്ലാ ജഡ്ജി സി.കെ മധുസൂദനൻ വ്യക്തമാക്കി. 

നിര്‍ണായക നീക്കവുമായി സിപിഎം; തൃശൂര്‍ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും പിൻവലിച്ച 1 കോടി തിരിച്ചടയ്ക്കാൻ ചര്‍ച്ച

Latest Videos

undefined


 

click me!