ചെറുതോണിയിൽ മെഡിക്കൽ സ്റ്റോർ ഉടമക്ക് നേരെ ആസിഡ് ഒഴിച്ചു, ആക്രമിച്ചത് ബൈക്കിലെത്തിയവർ

By Web Team  |  First Published May 10, 2023, 12:06 AM IST

 ബൈക്കിൽ എത്തിയ രണ്ടു പേരാണ് ലൈജുവിന് നേരെ ആസിഡ് ഒഴിച്ചത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. 


ചെറുതോണി:  ഇടുക്കി ചെറുതോണിയിൽ മെഡിക്കൽ സ്റ്റോ‌‍ർ ഉടമക്ക് നേരെ ആസിഡ് ആക്രമണം.  ചെറുതോണി സ്വദേശി ലൈജുവിന് ആക്രണത്തിൽ പരുക്കേറ്റു. രാത്രി പതിനൊന്നു മണിയോടെ മെഡിക്കൽ ഷോപ്പ് അടച്ച ശേഷം വീട്ടിലേക്ക് പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. ലൈജുവിൻറെ വീട്ടിലേക്ക് തിരിയുന്ന ഇടവഴിയിൽ വച്ച് ബൈക്കിലെത്തിയ രണ്ടു പേർ കാർ തടഞ്ഞു നിർത്തിയ ശേഷം ആസിഡ് ഒഴിക്കുകയായിരുന്നു. 

മുഖത്തും ദേഹത്തും ആസിഡ് വീണ് പൊള്ളലേറ്റ ലൈജുവിനെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണിന് ഉൾപ്പെടെ പരുക്കേറ്റതിനാൽ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവം സംബന്ധിച്ച് ഇടുക്കി പൊലീസ് അന്വേഷണം ആരംഭിച്ചു.  ബൈക്കിലെത്തിയവരെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

Latest Videos

Read More : അതിർത്തി തർക്കം, വാക്കേറ്റം; 9 വർഷം മുമ്പ് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തി, അച്ഛനും മകനും ജീവപര്യന്തം

click me!