യുവാവിനെ തട്ടി കൊണ്ട് പോയി മർദ്ദിച്ച കേസിലെ പ്രതിയെ എംഡിഎംഎ യുമായി പിടികൂടി പട്ടാമ്പി പൊലീസ്.
പാലക്കാട്: യുവാവിനെ തട്ടി കൊണ്ട് പോയി മർദ്ദിച്ച കേസിലെ പ്രതിയെ എംഡിഎംഎ യുമായി പിടികൂടി പട്ടാമ്പി പൊലീസ്. പുലാമന്തോൾ ചെമ്മല സ്വദേശി ഉമറുൽ ഫാറൂഖിനെയാണ് അറസ്റ്റ് ചെയ്തത്. ഒളിവിൽ പോയ പ്രതിയെ പട്ടാമ്പി ബൈപ്പാസിൽ കാ൪ തടഞ്ഞു നി൪ത്തിയാണ് പിടികൂടിയത്. ഇക്കഴിഞ്ഞ മെയിലായിരുന്നു ശങ്കരമംഗലത്ത് വെച്ച് യുവാവിനെ സ്വിഫ്റ്റ് കാറിൽ കയറ്റി തട്ടിക്കൊണ്ടു പോയത്. കേസിലെ രണ്ട് പ്രതികളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിക്ക് തമിഴ്‌നാട്ടിലും കേരളത്തിലെ വിവിധ ജില്ലകളിലുമായി നിരവധി കേസുകൾ നിലവിലുണ്ട്.