ജോലിയ്ക്ക് പുറത്തിറക്കിയപ്പോൾ കണ്ണുവെട്ടിച്ചു കടന്നു; പീരുമേട് സബ് ജയിലിൽ നിന്നും പ്രതി രക്ഷപ്പെട്ടു

By Web Team  |  First Published Oct 26, 2024, 3:22 PM IST

പണി ചെയ്യാൻ പുറത്ത് ഇറക്കിയപ്പോൾ കണ്ണുവെട്ടിച്ച് കടന്നു കളയുകയായിരുന്നു. ഇയാൾക്കുവേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. 


ഇടുക്കി: പീരുമേട് സബ് ജയിലിൽ നിന്നും പ്രതി രക്ഷപ്പെട്ടു. കുമളി ആനവിലാസം കന്നിക്കൽ സ്വദേശി കാരക്കാട്ടിൽ സജൻ ആണ് രക്ഷപ്പെട്ടത്. പണി ചെയ്യാൻ പുറത്ത് ഇറക്കിയപ്പോൾ കണ്ണുവെട്ടിച്ച് കടന്നു കളയുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ജോലിക്കായി പുറത്തിറക്കിയ ഉടൻ രക്ഷപ്പെടുകയായിരുന്നു. ഉപ്പുതറ സ്റ്റേഷനിൽ രണ്ട് കേസും ഇയാൾക്കെതിരെ ഉണ്ട്. അതേസമയം, പ്രതിക്കുവേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. 

അടുക്കളയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുന്നതിനിടെ മകനെ രക്ഷപ്പെടുത്താനുള്ള അമ്മയുടെ ശ്രമം; വീഡിയോ വൈറൽ

Latest Videos

https://www.youtube.com/watch?v=Ko18SgceYX8

click me!