Travancore Titanium : ട്രാവൻകൂർ ടൈറ്റാനിയത്തിൽ അപകടം; തൊഴിലാളിയായ യുവാവിന് ദാരുണാന്ത്യം

By Web Team  |  First Published Nov 23, 2021, 12:46 PM IST

സൾഫർ ബങ്കറിൽ നിന്നും മെൽറ്റിങ് പിറ്റ്ലേക്ക് സൾഫർ പോകുന്ന ബെൽറ്റ് കൺവെയറിൽ കുടുങ്ങിയാണ് അപകടം


തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയത്തിൽ (Travancore Titanium) തൊഴിലാളി അപകടത്തിൽ മരിച്ചു. രഞ്ജിത്ത് രാജേന്ദ്രനാണ് (30) മരിച്ചത്. സൾഫർ ബങ്കറിൽ നിന്നും മെൽറ്റിങ് പിറ്റ്ലേക്ക് സൾഫർ പോകുന്ന ബെൽറ്റ് കൺവെയറിൽ കുടുങ്ങിയാണ് അപകടം. രഞ്ജിത്തിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. മൃതദേഹം സ്വകാര്യ ആശുപതിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

click me!