ചരിത്രം കുറിക്കാൻ തൃശൂർ വടക്കുംനാഥ ക്ഷേത്രം: ഒന്നും രണ്ടുമല്ല, 15 പിടിയാനകളടക്കം 70 ആനകൾക്ക് നാളെ ആനയൂട്ട്

By Web Team  |  First Published Jul 15, 2024, 7:12 PM IST

വെറ്ററിനറി ഡോക്ടര്‍മാര്‍, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്‍റ് എന്നിവരുടെ പരിശോധനകൾ കഴിഞ്ഞാകും ആനകളെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുക. ഭക്തരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കാൻ റാമ്പ് സൗകര്യവും ഒരുക്കിയിട്ടുണ്ട്


തൃശൂര്‍: തൃശൂർ  വടക്കുംനാഥ ക്ഷേത്രത്തിൽ നാളെ ആനയൂട്ട് നടക്കും. പതിനഞ്ച് പിടിയാനകളടക്കം എഴുപത് ആനകളുമാണ് ഇത്തവണത്തെ ആനയൂട്ടില്‍ പങ്കെടുക്കുന്നത്. ഇതാദ്യമായാണ് ഇത്രയധികം പിടിയാനകൾ ആനയൂട്ടിന് എത്തുന്നത്.കർക്കിടകം ഒന്നിന് രാവിലെ അഞ്ച് മണിക്ക് ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കര നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ മഹാ ഗണപതി ഹോമത്തോടെയാണ് ആനയൂട്ട് ചടങ്ങിന് തുടക്കം കുറിക്കുന്നത്.

രാവിലെ6.45 നു ദീപാരാധന നടക്കും. 9.30 മണിയോടെ ആനയൂട്ട് ആരംഭിക്കും. ഇത്തവണ എഴുപത് ആനകൾ പങ്കെടുക്കും. പതിനഞ്ച് പിടിയാനകൾ ആനയൂട്ടിന്‍റെ ഭാഗമാകും. തുടർന്ന് ഒരു മാസക്കാലം ആനകൾക്ക് സുഖചികിത്സയാണ്. ക്ഷേത്രം മേൽശാന്തി ചെറുമുക്ക് ശ്രീരാജ് നാരായണൻ നമ്പൂതിരി ആദ്യ ഉരുള നൽകി ആനയൂട്ടിന് തുടക്കമിടും. ക്ഷേത്രത്തിന്‍റെ പടിഞ്ഞാറെ ഗോപുരം വഴിയാണ് ആനകൾ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുകയെന്നും നീരിൽ ഉള്ള ആനകളെ ഒഴിവാക്കിയിട്ടുണ്ടെന്നും വടക്കുന്നാഥ ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ടി കെ ഹരിധരൻ പറഞ്ഞു.

Latest Videos

ആനയൂട്ടിന് 500 കിലോ അരിയുടെ ചോറ്,  ശർക്കര, മഞ്ഞ പൊടി എന്നിവ ചേർത്ത് ഉരുളകൾ ആക്കും. കൂടാതെ കൈതച്ചക്ക,കക്കിരി, തണ്ണിമത്തൻ, പഴം തുടങ്ങി എട്ടോളം പഴ വർഗ്ഗങ്ങൾ കൂടി നൽകും. ദഹനത്തിന് പ്രത്യേക ഔഷധ കൂട്ടും നൽകും. വെറ്ററിനറി ഡോക്ടര്‍മാര്‍, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്‍റ് എന്നിവരുടെ പരിശോധനകൾ കഴിഞ്ഞാകും ആനകളെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുകയെന്ന് കൊച്ചിൻ ദേവസ്വം ബോർഡ്‌ പ്രസിഡന്‍റ് ഡോ. എം കെ സുദർശൻ പറഞ്ഞു. ഭക്തരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കാൻ റാമ്പ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മണി മുതൽ പതിനായിരം പേർക്ക് അന്നദാനവും നൽകും.

പഞ്ചായത്ത് പ്രസിഡന്‍റ് അപ്രതീക്ഷിതമായി രാജിവെച്ചു; യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ ഭരണ പ്രതിസന്ധി

ഫേയ്സ്ബുക്കിൽ കമന്‍റിട്ട ബിജെപി മുൻ കൗൺസിലറുടെ വീടിനുനേരെ ആക്രമണം; യുവമോർച്ച നേതാവ് ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

 

click me!