പൊലീസും അഗ്നി രക്ഷാസേനയും ചേർന്ന് മൃതദേഹം പുറത്തെടുത്തു. കൊയിലാണ്ടി പന്തലായിനി സ്വദേശിയാണ് മരിച്ചതെന്നാണ് സൂചന.
കോഴിക്കോട്: കൊയിലാണ്ടിയിൽ യുവതി പുഴയിൽ ചാടി മരിച്ചു. മൂത്താമ്പി പാലത്തിൽ നിന്നാണ് യുവതി പുഴയിൽ ചാടിയത്. വൈകിട്ട് ആറരയോടെയാണ് സംഭവം. സ്കൂട്ടറിൽ എത്തിയ യുവതി സ്കൂട്ടർ പാലത്തിന് സമീപം നിർത്തിയ ശേഷം പുഴയിലേക്ക് ചാടുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. പൊലീസും അഗ്നി രക്ഷാസേനയും ചേർന്ന് നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെടുത്തു. കൊയിലാണ്ടി പന്തലായിനി സ്വദേശിയാണ് മരിച്ചതെന്നാണ് സൂചന. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
https://www.youtube.com/watch?v=Ko18SgceYX8