കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്കന്‍ കൊല്ലപ്പെട്ടു; ദുരന്തം പത്തനംതിട്ട തണ്ണിത്തോട്

By Web Team  |  First Published Mar 20, 2024, 9:08 PM IST

ദിലീപിനെ കാട്ടാനക്കൂട്ടം ആക്രമിച്ചെന്ന് സുഹൃത്ത് ഓമനകുട്ടൻ വെളിപ്പെടുത്തി. 


പത്തനംതിട്ട: പത്തനംതിട്ട തണ്ണിത്തോട് ഏഴാംതലയിൽ കാട്ടാന ആക്രമണത്തിൽ മധ്യവയസ്കന്‍ കൊല്ലപ്പെട്ടു. ഏഴാംതല സ്വദേശി ദിലീപാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ദിലീപിനെ കാട്ടാനക്കൂട്ടം ആക്രമിച്ചെന്ന് സുഹൃത്ത് ഓമനകുട്ടൻ വെളിപ്പെടുത്തി. ദിലീപും സുഹൃത്തും കാടിനുള്ളില്‍ പുഴയിൽ മീന്‍ പിടിക്കാന്‍ പോയ സമയത്താണ് ആനക്കൂട്ടം ആക്രമിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

Latest Videos

click me!