2021 ജനുവരിയിലാണ് ഇവരുടെ വളർത്തുമകളായ ഗീതു മരിക്കുന്നത്. ഗീതുവിനെ പനിയും ശർദിയും കാരണം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ
തിരുവനന്തപുരം: വളർത്തു മകളെ കൊന്നു എന്ന ചെയ്യാത്ത കുറ്റത്തിൻ്റെ പേരിൽ ഒരു വർഷക്കാലം കഴിച്ചുകൂട്ടിയ ദമ്പതികൾ കുറ്റവിമുക്തരായിട്ടും ജീവിതം മുന്നോട്ട് തള്ളിനീക്കാനാവാതെ ദുരിതത്തിൽ. കോവളം മുട്ടയ്ക്കാട് ചിറയിൽ ചരുവിള പുത്തൻ വീട്ടിൽ ആനന്ദൻ(68)ചെട്ടിയാരും ഗീതയു(59)മാണ് ജീവിതം തള്ളിനീക്കാൻ പ്രയാസപ്പെട്ട് കഴിയുന്നത്. വളർത്തു മകളുടെ മരണത്തെ തുടർന്ന് ദമ്പതികൾക്ക് പൊലീസ് മർദ്ദനവും നേരിടേണ്ടി വന്നതിനാൽ ശാരീരിക അവശതകളും ഉടലെടുത്തിരിക്കുകയാണ്.
2021 ജനുവരിയിലാണ് ഇവരുടെ വളർത്തുമകളായ ഗീതു മരിക്കുന്നത്. ഗീതുവിനെ പനിയും ശർദിയും കാരണം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ വൈകുന്നേരത്തോടെ കുട്ടി മരണത്തിന് കീഴടങ്ങി. പോസ്റ്റ്മോർട്ടത്തിൽ തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണം എന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ ആനന്ദൻ ചെട്ടിയാരും ഭാര്യ ഗീതയും പൊലീസിൻ്റെ സംശയ നിഴലിലായി. മകളുടെ മരണത്തിൽ തളർന്ന ആനന്ദൻ ചെട്ടിയാരെ കുട്ടിക്ക് അവസാനമായി ഭക്ഷണം വാങ്ങി നൽകിയ കട കാണിച്ചുകൊടുക്കാൻ എന്ന വ്യാജേന വീട്ടിൽ നിന്ന് കൊണ്ട് പോയ കോവളം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു കൊടിയ ശാരീരിക പീഡനങ്ങൾക്ക് വിധേയനാക്കി. പിന്നാലെ ഭാര്യ ഗീതയെയും സ്റ്റേഷനിൽ എത്തിച്ച് മാനസികമായി പൊലീസ് പീഡിപ്പിച്ചു.
undefined
പൊലീസിൻ്റെ കൊടിയ ശാരീരിക പീഡനങ്ങൾക്കൊടുവിൽ വൃദ്ധ ദമ്പതികൾ ചെയ്യാത്ത കുറ്റം സമ്മതിച്ചു. തങ്ങളുടെ ബന്ധുവായ യുവാവിനെതിരെ മൊഴി നൽകാൻ ആണ് പൊലീസ് പ്രേരിപ്പിച്ചതെന്ന് ഗീത പറയുന്നു. ചെയ്യാത്ത കുറ്റം തലയിൽ ചുമന്ന് ഒരു വർഷക്കാലം ഇവർ കഴിച്ചു കൂട്ടി. വളർത്തു മകളെ കൊന്ന ഇരുവരെയും സമൂഹം ഒറ്റപ്പെടുത്തി. അടിക്കടി ചോദ്യം ചെയ്യാൻ എന്ന പേരിൽ പൊലീസ് സംഘം വീട്ടിൽ എത്തിക്കൊണ്ടേ ഇരുന്നു. ഇതോടെ തങ്ങൾക്ക് പുറത്തിറങ്ങാൻ പോലും കഴിയാതെ ആയെന്ന് ഗീത പറയുന്നു.
ഗീതു കൊല്ലപ്പെട്ട് ഒരു വർഷത്തിന് ശേഷമാണ് അയൽവാസികൾ ആയിരുന്ന റഫീഖ ബീവിയും മകൻ ഷഫീഖും ആയിരുന്നു യഥാർത്ഥ കൊലപാതികളെന്ന് പൊലീസ് തിരിച്ചറിയുന്നത്. മുല്ലൂരിൽ വയോധികയെ വീടിന്റെ മച്ചിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പിടികൂടിയ ഇവർ ചോദ്യം ചെയ്യലിൽ ആണ് ഗീതുവിനെ കൊലപ്പെടുത്തിയ വിവരം വിഴിഞ്ഞം പൊലീസിനോട് സമ്മതിക്കുന്നത്. എന്നാൽ
യഥാർത്ഥ പ്രതികളെ പൊലീസ് പിടികൂടിയെങ്കിലും തങ്ങൾ നേരിട്ട കൊടിയ പീഡനങ്ങൾക്ക് മറുപടി പറയാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് ഗീത പറയുന്നു.
അന്ന് കോവളം പോലീസ് കാട്ടിയ ക്രൂരത കാരണം കേരളം ലജ്ജിച്ച് തല താഴ്ത്തേണ്ട അവസ്ഥയാണെന്നും പൊലീസിന് ഗുണ്ടാ മനോഭാവമാണെന്നും അന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞിരുന്നു. എം. വിൻസെന്റ് എം. എൽ.എ , ഡി.സി.സി. പ്രസിഡണ്ട് പാലോട് രവി എന്നിവർക്കൊപ്പം മുട്ടയ്ക്കാട്ടെ വീട്ടിലെത്തിയ പ്രതിപക്ഷ നേതാവിനോട് തങ്ങൾക്ക് പോലീസിൽ നിന്നേറ്റ ക്രൂര പീഢനങ്ങളും അതു വഴി നാട്ടുകാരിൽ നിന്നേറ്റ അപമാനവും അവഹേളനവും ദമ്പതികൾ വിശദീകരിച്ചിരുന്നു. ദമ്പതികളെ ആശ്വസിപ്പിച്ച വി .ഡി.സതീശൻ ഇവർക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും കുറ്റക്കാരായ പൊലീസ് കാർക്കെതിരെ കർശന നടപടി സ്വീകരിക്കണെമെന്നും ആവശ്യപ്പെട്ടിരുന്നു. കാൻസർ ബാധിതയായ ഗീതയുടെ ചികിത്സ സർക്കാർ ഏറ്റെടുക്കണമെന്ന് പറഞ്ഞ വി.ഡി.സതീശൻ ഇവർക്ക് സഹായം നൽകുമെന്നും പറഞ്ഞിരുന്നു. പക്ഷേ നാളിതുവരെ ഒരു നടപടിയും ഉണ്ടായില്ല. അർബുദരോഗം പിടിപ്പെട്ടതോടെ ആർ.സി.സി.യിലെ ചികിത്സയിലാണ് ഗീത.
കൂലിപ്പണികൾ ചെയ്തു കുടുംബം പോറ്റിയിരുന്ന ആനന്ദൻ ചെട്ടിയാർക്ക് പൊലീസ് മർദ്ദനത്തിൻ്റെ ബാക്കി പത്രം എന്ന നിലയിൽ ഇപ്പോൾ ജോലികൾക്ക് ഒന്നും പോകാൻ കഴിയാത്ത അവസ്ഥയാണ്. ക്യാൻസർ രോഗബാധിയായ ഗീതയ്ക്ക് തൊഴിലുറപ്പ് ജോലിയും അസുഖത്തെ തുടർന്ന് നഷ്ടമായി. ചികിത്സയുടെ ആവശ്യത്തിനായി പലരിൽ നിന്നും കടം വാങ്ങി എന്നും ഇപ്പോൾ കടങ്ങൾ വീട്ടാൻ പോലും കഴിയാത്ത അവസ്ഥയാണെന്നും ഗീത പറയുന്നു. ചികിത്സയ്ക്കായി സർക്കാരിന് അപേക്ഷ നൽകിയെങ്കിലും അപേക്ഷ നിരസിച്ചതായാണ് ഗീത പറയുന്നത്. പൊലീസിൽ നിന്ന് തങ്ങൾ നേരിട്ട കൊടിയ പീഡനത്തിന് എതിരെ നിയമനടപടികൾ സ്വീകരിക്കാൻ പണം ഇല്ലാത്തതിനാൽ ചെയ്യാത്ത കുറ്റത്തിന് തങ്ങൾ അനുഭവിച്ച മാനസിക ശാരീരിക പീഡനങ്ങൾ ഉള്ളിൽ ഒതുക്കി ജീവിതം തള്ളി നീക്കുകയാണ് ഇരുവരും.