സ്ട്രോക്ക് വന്ന് ആശുപത്രിയിൽ നിന്ന് തിരിച്ചു വരുന്നതിനിടെ അപകടം;ടൂറിസ്റ്റ് ബസ് കാറിലിടിച്ച് മധ്യവയസ്കൻ മരിച്ചു

By Web Desk  |  First Published Jan 4, 2025, 8:57 AM IST

മണിക്ക് സ്ട്രോക്ക് വന്ന് ആശുപത്രിയിലായിരുന്നു.  ചികിത്സയിലായിരുന്ന മണിയെ ആശുപത്രിയിൽ നിന്ന് തിരിച്ചു കൊണ്ടു വരുന്ന വഴിയാണ് അപകടം ഉണ്ടായത്. 


കൊച്ചി: എറണാകുളം ആലുവയിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. മാറമ്പള്ളി സ്വദേശി മണിയാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രി 10യോടെയാണ് സംഭവം. മണിക്ക് സ്ട്രോക്ക് വന്ന് ആശുപത്രിയിലായിരുന്നു. ചികിത്സയിലായിരുന്ന മണിയെ ആശുപത്രിയിൽ നിന്ന് തിരിച്ചു കൊണ്ടു വരുന്ന വഴിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ വാഹനം പൂർണ്ണമായും തകർന്നു. ആശുപത്രിയിൽ ചികിത്സയിലായിരുന്നെങ്കിലും മണി മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.  

'ഇത്തവണ പെട്ടത് തിരുവനന്തപുരംകാരൻ, പ്രതിയും മലയാളി, മലപ്പുറംകാരൻ'; 2 കോടി തട്ടിയത് ഇങ്ങനെ, ഒടുവിൽ പിടിവീണു

Latest Videos

https://www.youtube.com/watch?v=Ko18SgceYX8

click me!