കൊല്ലം ചിന്നക്കടയിൽ കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

By Web Team  |  First Published Jun 10, 2024, 11:53 AM IST

നിയന്ത്രണം നഷ്ടപ്പെട്ട് സ്കൂട്ടറിൽ നിന്ന് വീണ സ്മിതയുടെ ദേഹത്തുകൂടി ബസ് കയറിയിറങ്ങുകയായിരുന്നു. കെഎസ്എഫ്ഇ ജീവനക്കാരിയാണ് മരിച്ച സ്മിത. പൊലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തീകരിച്ചു വരികയാണ്. 


കൊല്ലം: ചിന്നക്കടയിൽ കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. പട്ടത്താനം സ്വദേശിനി സ്മിതയാണ് മരിച്ചത്. ചിന്നക്കട ഓവർബ്രിഡ്ജിന് സമീപം രാവിടെ 10 മണിയോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട് സ്കൂട്ടറിൽ നിന്ന് വീണ സ്മിതയുടെ ദേഹത്തുകൂടി ബസ് കയറിയിറങ്ങുകയായിരുന്നു. കെഎസ്എഫ്ഇ ജീവനക്കാരിയാണ് മരിച്ച സ്മിത. പൊലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തീകരിച്ചു വരികയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

ബാര്‍കോഴ:ജനിക്കാത്ത കുഞ്ഞിന്‍റെജാതകം തിരയുന്നെന്ന് മന്ത്രി,ജനിച്ചു,അച്ഛൻ ആരെന്നാണ് അറിയാത്തതെന്ന് റോജിഎം ജോണ്‍

Latest Videos

https://www.youtube.com/watch?v=Ko18SgceYX8

click me!