ആദ്യം കണ്ടത് പാല മരത്തിന് മുകളിൽ, പിന്നെ ചാടിയെത്തിയത് കൊച്ചി വിമാനത്താവളത്തിലേക്ക്; തലവേദനയായി കുരങ്ങ്

By Web TeamFirst Published Sep 30, 2024, 5:09 PM IST
Highlights

പിന്നീട് ഇത് റൺവേ പരിസരത്തേക്കും ചാടാൻ തുടങ്ങിയതോടെ സുരക്ഷാ പ്രശ്നമായി മാറി. വനംവകുപ്പ് അധികൃതർ കുരങ്ങിനെ പിടികൂടാനായി ശ്രമം നടത്തുന്നുണ്ട്. 

കൊച്ചി: കൊച്ചി വിമാനത്താവളത്തിൽ അധികൃതർക്ക് തലവേദന സൃഷ്ടിച്ച് ഒരു കുരങ്ങ്. ഉച്ചയ്ക്ക് 12 മണിയോടെയാണ് വിമാനത്താവളത്തിലെ നമ്പർ വൺ ഗേറ്റിലെ പാല മരത്തിന് മുകളിൽ കുരങ്ങിനെ കണ്ടത്. പിന്നീട് ഇത് റൺവേ പരിസരത്തേക്കും കുരങ്ങ് ചാടിയെത്തിയതോടെ സുരക്ഷാ പ്രശ്നമായി മാറി.വിമാനത്താവള അധികൃതർ അറിയിച്ചതനുസരിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. അധികൃതർ കുരങ്ങിനെ പിടികൂടാനായി ശ്രമം നടത്തുന്നുണ്ട്. 

സ്ത്രീകൾക്കൊപ്പം നിൽക്കാൻ സുപ്രീംകോടതിക്ക് ബാധ്യതയെന്ന് മന്ത്രി ബിന്ദു, പ്രതികരിച്ച് ശൈലജയും

Latest Videos

 

click me!