വയനാട്ടിൽ കഴിഞ്ഞ പത്ത് ദിവസത്തിൽ പിടിയിലായത് 95 പേര്‍; എംഡിഎംഎ മുതൽ കഞ്ചാവ് നിറച്ച ബീഡി വലിയടക്കം കേസുകൾ

By Web Team  |  First Published Aug 30, 2024, 6:55 PM IST

വിവിധ സ്റ്റേഷന്‍ പരിധികളില്‍ നടത്തിയ പരിശോധനകളില്‍ 93 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ജില്ല പൊലീസ് അധികാരികള്‍ അറിയിച്ചു. 


സുല്‍ത്താന്‍ബത്തേരി: എം ഡി എം എയുമായി ബംഗളുരു സ്വദേശി പിടിയില്‍. കെമ്പപുര ധീരജ് ഗോപാല്‍ (43) നെയാണ് ബത്തേരി പൊലീസ് പിടികൂടിയത്. ഇന്നലെ ഉച്ചയോടെ മുത്തങ്ങ പൊലീസ് ചെക്ക് പോസ്റ്റിന് സമീപമുള്ള  ചെക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ധീരജ് ഗോപാലില്‍ നിന്ന് 0.89 ഗ്രാം എം ഡി എം.എയാണ് കണ്ടെടുത്തത്. എസ്.ഐ അജീഷ് കുമാര്‍, എ എസ് ഐ അശോകന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷജു, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സീത, സജീവന്‍ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്. 

അതേസമയം ലഹരിമരുന്ന് ഉപയോഗവും വില്‍പ്പനയും തടയുന്നതിനായുള്ള 'ഓപ്പറേഷന്‍ ഡി ഹണ്ടി'ന്റെ ഭാഗമായി കഴിഞ്ഞ പത്ത് ദിവസങ്ങളിലായി  ജില്ലയിലെ വിവിധ സ്റ്റേഷന്‍ പരിധികളില്‍ നടത്തിയ പരിശോധനകളില്‍ 93 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ജില്ല പൊലീസ് അധികാരികള്‍ അറിയിച്ചു. 

Latest Videos

undefined

വില്‍പ്പനക്കായി എംഡിഎംഎ, കഞ്ചാവ് എന്നിവ സൂക്ഷിച്ചതിനും കഞ്ചാവ് നിറച്ച ബീഡി വലിച്ചതിനുമടക്കം 95 പേരെയാണ് ഇതുവരെ പിടികൂടിയത്. 14.72 ഗ്രാം എം ഡി എം എയും, 670.84 ഗ്രാം കഞ്ചാവും, 67 കഞ്ചാവ് നിറച്ച ബീഡികളുമാണ് പത്ത് ദിവസത്തെ പരിശോധനയില്‍ പിടിച്ചെടുത്തത്.

വ്യാജ പാസ്പോർട്ട് നിർമാണം: ഒളിവിലായിരുന്ന പൊലീസുകാരൻ അൻസിൽ ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!