സംഭവം മൂന്നാറിൽ; വിനോദസഞ്ചാരി സംഘത്തിലെ 9 വയസുകാരൻ റിസോ‍ർട്ടിലെ സ്ലൈഡിങ് ജനാല വഴി താഴേക്ക് വീണ് മരിച്ചു

By Web Desk  |  First Published Jan 8, 2025, 1:56 PM IST

മൂന്നാറിലെ റിസോർട്ടിൽ മധ്യപ്രദേശിൽ നിന്നുള്ള വിനോദസഞ്ചാരി സംഘത്തിലെ ഒൻപത് വയസുകാരന് ദാരുണാന്ത്യം


ഇടുക്കി: മൂന്നാർ ചിത്തിരപുരത്ത് റിസോർട്ടിന്റെ ആറാം നിലയിൽ നിന്ന് വീണ് ഒൻപതു വയസ്സുകാരൻ മരിച്ചു. മൂന്നാർ ടി കാസ്റ്റിൽ റിസോർട്ടിലാണ് അപകടം നടന്നത്. മധ്യപ്രദേശ് സ്വദേശി ഒൻപത് വയസുകാരനായ പ്രഭാ ദയാലാണ് മരിച്ചത്.

ഇന്നലെ പുലർച്ചെയാണ് അപകടം നടന്നത്. റിസോർട്ടിലെ മുറിയിൽ കസേരയിൽ കയറി നിന്ന് സ്ലൈഡിങ് ജനൽ തുറന്ന കുട്ടി കസേര മറിഞ്ഞപ്പോൾ ജനൽ കുട്ടി താഴേക്ക് വീണുവെന്നാണ് വിവരം. വീഴ്ചയിൽ തലയോട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തിൽ ഇടുക്കി വെള്ളത്തൂവൽ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

Latest Videos

click me!