പത്ത് രുപ നോട്ട് കുട്ടിവെച്ച് അച്ഛന് ഫോൺ വാങ്ങി നൽകി. വണ്ടിയുടെ അറ്റകുറ്റപ്പണിക്ക് പണം നൽകി. രണ്ട് വർഷം മുൻപാണ് ഇരുപത് രൂപ നോട്ടിനോട് ഇഷ്ടം കൂടിയത്. മകളുടെ ഈ സാമ്പാദ്യ ശീലത്തിൽ അച്ഛനും അഭിമാനമാണ്
മലപ്പുറം: പുതിയ ഇരുപത് രൂപ നോട്ടുകളോടുള്ള ഇഷ്ടം ഒരു 9 വയസുകാരിയെ ലക്ഷാധിപതിയാക്കി മാറ്റി. മലപ്പുറം തുവ്വൂർ സ്വദേശി ഫാത്തിമ നശ്വയാണ് ഈ സമ്പാദ്യക്കാരി. അച്ഛന്റെ പഴ്സിൽ നിന്നും ഫാത്തിമ നശ്വ 20 രൂപ നോട്ടെടുക്കുന്നത് മിഠായി വാങ്ങാനല്ല. ഇങ്ങനെ എടുക്കുന്നത് ഒക്കെ കൂട്ടിവെച്ചു നശ്വ സ്വരുക്കൂട്ടിയത് 1,03,000 രൂപയാണ്. ഇത് ആദ്യത്തെ സമ്പാദ്യം അല്ല. ചില്ലറ പൈസ ചേർത്തുവെച്ച് ഈ മിടുക്കി പണ്ടൊരു പാവ വാങ്ങി.
പത്ത് രുപ നോട്ട് കുട്ടിവെച്ച് അച്ഛന് ഫോൺ വാങ്ങി നൽകി. വണ്ടിയുടെ അറ്റകുറ്റപ്പണിക്ക് പണം നൽകി. രണ്ട് വർഷം മുൻപാണ് ഇരുപത് രൂപ നോട്ടിനോട് ഇഷ്ടം കൂടിയത്. മകളുടെ ഈ സാമ്പാദ്യ ശീലത്തിൽ അച്ഛനും അഭിമാനമാണ്. ഇനിയും ഈ സ്വരുക്കൂട്ടൽ തുടരുമെന്നാണ് ഫാത്തിമ നശ്വ പറയുന്നത്. പണം കൊണ്ട് നടത്താനായി ആഗ്രഹങ്ങൾ ഏറെയുണ്ട് ഈ കൊച്ച് മിടുക്കിക്ക്. സാമ്പാദ്യത്തിന്‍റെ പുതിയ പാഠം പകർന്നു നൽകുകയാണ് ഈ ഒമ്പത് വയസുകാരി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം