കൊല്ലം എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡും റെയിൽവേ പൊലീസും ചേർന്നായിരുന്നു പരിശോധന
കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് 9.5 കിലോഗ്രാം കഞ്ചാവ് പിടികൂടി. കൊല്ലം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ നിന്ന് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് കഞ്ചാവ് കണ്ടെടുത്തത്. പശ്ചിമ ബംഗാൾ സ്വദേശികളായ റെജുവൽ ഹക്ക്, എം ഡി സരിഫ് എന്നിവരെ പ്രതികളാക്കി എക്സൈസ് കേസ് എടുത്തു.
കൊല്ലം എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡും റെയിൽവേ പൊലീസും ചേർന്നായിരുന്നു പരിശോധന. സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എ പി ഷാജഹാന്‍റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. എഇഐ (ജി) നിർമലൻ തമ്പി, സിഇഒമാരായ ശ്രീനാഥ്, അജിത്, അനീഷ്, സൂരജ്, ജൂലിയൻ, അഭിരാം, ഡബ്ല്യുസിഇഒമാരായ ജാസ്മിൻ, നിജി എന്നിവർ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം