മണ്ണ് കയറ്റി വന്ന ടിപ്പർ ലോറിയുടെ പിൻ ചക്രം തട്ടി, സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് വയോധികന് ദാരുണാന്ത്യം

By Web Desk  |  First Published Dec 28, 2024, 8:42 PM IST

മണ്ണ് കയറ്റി എത്തിയ ടിപ്പറിന്റെ പിൻ ചക്രം സുരേന്ദ്രൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ തട്ടുകയായിരുന്നു. 


മാന്നാര്‍: ആലപ്പുഴ പൊടിയാടിയിൽ ടിപ്പർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. മാന്നാർ ചെന്നിത്തല സന്തോഷ് ഭവനിൽ സുരേന്ദ്രൻ (68) ആണ് മരിച്ചത്. പൊടിയാടി കുടകുത്തി പടിക്ക് സമീപത്തെ വളവിൽ ഇന്നുച്ചയ്ക്ക് പന്ത്രണ്ടരയോടെ ആയിരുന്നു അപകടം. തിരുവല്ല ഭാഗത്ത് നിന്നും പൊടിയാടിയിലേക്ക് മണ്ണ് കയറ്റി എത്തിയ ടിപ്പറിന്റെ പിൻ ചക്രം സുരേന്ദ്രൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ തട്ടുകയായിരുന്നു. 

തിരുവല്ല ഡിവൈഎസ്‌പി എസ് ആഷാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു. തിരുവല്ലയിൽ നിന്നും എത്തിയ അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർ ചേർന്ന് റോഡ് കഴുകി വൃത്തിയാക്കി. സുരേന്ദ്രന്റെ മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: സുഭദ്ര. മക്കള്‍: സന്തോഷ്, ശാലിനി. മരുമക്കള്‍: സുജിത, വിപിന്‍ദാസ്. സംസ്കാരം പിന്നീട് നടക്കും.

Latest Videos

Read More : പൊലീസെത്തുമ്പോൾ പെട്രോൾ പമ്പിൽ, ഒളിപ്പിച്ചത് മലദ്വാരത്തിൽ! യുവാവ് എംഡിഎംഎ കടത്തിയത് ഇങ്ങനെ, ഒടുവിൽ റിമാൻഡിൽ
 

click me!