റോഡരികിൽ കാർ റിപ്പയർ ചെയ്തതിനെ ചൊല്ലി തർക്കം; അച്ഛനെയും മകനെയും കൊലപ്പെടുത്തിയ 62കാരന് മൂന്ന് ജീവപര്യന്തം

Published : Apr 06, 2025, 07:43 AM IST
റോഡരികിൽ കാർ റിപ്പയർ ചെയ്തതിനെ ചൊല്ലി തർക്കം; അച്ഛനെയും മകനെയും കൊലപ്പെടുത്തിയ 62കാരന് മൂന്ന് ജീവപര്യന്തം

Synopsis

ചേര്‍പ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പല്ലിശ്ശേരിയില്‍ 2022 നവംബര്‍ 28ന് രാത്രി 10.45നാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്.

തൃശൂര്‍: റോഡരികിലിട്ട് കാര്‍ റിപ്പയര്‍ ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തിയ പ്രതിയ്ക്ക് മൂന്ന് ജീവപര്യന്തം കഠിന തടവും 20 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പല്ലിശേരി സ്വദേശിയായ കിഴക്കൂടന്‍ വീട്ടില്‍ വേലപ്പനെയാണ് (62) തൃശൂര്‍ പട്ടികജാതി പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയുന്നതിനായുള്ള സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. പല്ലിശേരി സ്വദേശി ചന്ദ്രനേയും മകന്‍ ജിതിന്‍ കുമാറിനേയുമാണ് ഇയാള്‍ കുത്തിക്കൊലപ്പെടുത്തിയത്.

കേസില്‍ വിവിധ വകുപ്പുകളിലായി മൂന്ന് ജീവപര്യന്തം, മൂന്ന് വര്‍ഷവും ഒരു മാസവും തടവ്, 20,50,500 രൂപ പിഴ എന്നിവയാണ് വിധിച്ചത്. പിഴ സംഖ്യയില്‍ നിന്ന് 10 ലക്ഷം രൂപ കൊല്ലപ്പെട്ട ജിതിന്‍ കുമാറിന്റെ ഭാര്യ നീനുവിനും 5 ലക്ഷം രൂപ കൊല്ലപ്പെട്ട ചന്ദ്രന്റെ ഭാര്യ രാധയ്ക്കും നല്‍കണമെന്നും വിധിയില്‍ പറയുന്നു.

ചേര്‍പ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പല്ലിശ്ശേരിയില്‍ 2022 നവംബര്‍ 28ന് രാത്രി 10.45 മണിയോടെയായിരുന്നു രണ്ട് കുടുംബങ്ങളെ അനാഥമാക്കിയ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. വാഹനങ്ങളില്‍ സൗണ്ട് സിസ്റ്റങ്ങള്‍ ഘടിപ്പിക്കുന്ന ജോലിയാണ് ജിതിന്‍കുമാര്‍ ചെയ്തിരുന്നത്. റോഡരികിൽ ഒരു കാറില്‍ ആംപ്ലിഫയര്‍ ഫിറ്റ് ചെയ്യുമ്പോള്‍ പരിസരവാസിയായ വേലപ്പന്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തുടർന്ന് ജിതിന്‍കുമാറിനെയും അച്ഛന്‍ ചന്ദ്രനേയും കുത്തിക്കൊപ്പെടുത്തുകയായിരുന്നു. 2008 ല്‍ ചേര്‍പ്പ് ഗവ. ആശുപത്രിയില്‍ വച്ച് ജോഷി എന്ന യുവാവിനെ കുത്തിക്കൊന്ന കേസടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും ചേര്‍പ്പ് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളുമാണ് പ്രതി വേലപ്പന്‍.

ചേര്‍പ്പ് പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ജെ ജെയ്‌സണ്‍, ഇന്‍സ്‌പെക്ടര്‍ ടി വി ഷിബു, ഇരിഞ്ഞാലക്കുട ഡിവൈഎസ്പി ബാബു. കെ തോമസ് എന്നിവരാണ് കേസ് അന്വേഷിച്ചത്. ഗ്രേഡ് എസ്ഐമാരായ ദിലീപ്കുമാര്‍ ടിജി, സുമല്‍ പി.എ, സരസപ്പന്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കേസ് വിസ്താര വേളയില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചത് ലെയ്‌സണ്‍ ഓഫിസറായ  സിജിത്താണ്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ കെ. കൃഷ്ണന്‍ ഹാജരായി.

ജയരാമനെ 'വീഴ്ത്തിയത്' ആൾമറയില്ലാത്ത കിണർ; പുലര്‍ച്ചെ എഴുന്നേറ്റ് വാതിലുകള്‍ തുറന്നിടുന്നവര്‍ കരുതിയിരിക്കണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'സ്വയം വരുത്തി വച്ചതല്ല', ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കവെ കാലുകൾ അറ്റുപോയ യാത്രക്കാരന് നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവ്
വയനാട് കാട്ടിക്കുളത്ത് വന്‍ ലഹരി വേട്ട; സ്വകാര്യ ബസിലെ യാത്രക്കാരനില്‍ നിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടി