വലത് ഭാഗം തളര്‍ന്നു; ഇടത് കൈ മാത്രമുപയോഗിച്ച് സ്വന്തമായി വീട് നിര്‍മ്മിച്ച് ജയശേഖരന്‍ എന്ന 61 കാരന്‍

By Jansen Malikapuram  |  First Published Nov 8, 2022, 2:54 PM IST


വര്‍ഷങ്ങള്‍ക്ക് മുമ്പ് കെട്ടിട നിര്‍മ്മാണത്തിനിടെയാണ് 61 വയസുകാരനായ ജയശേഖരന്‍റെ വലതുഭാഗം തളര്‍ന്ന് പോവുകയും വലുകൈയ്ക്ക് ചലനശേഷി നഷ്ടപ്പെട്ടത്.



ഇടുക്കി:  ഉടുമ്പന്‍ചോല പാറത്തോടില്‍ താമസിക്കുന്ന ജയശേഖരന്‍ ലോട്ടറി വില്പനക്കാരനാണ്. രാവിലെ ലോട്ടറി വില്പനയും അത് കഴിഞ്ഞ് കടകളുടെ മുമ്പിലെ കാടുകള്‍ വെട്ടിതെളിക്കുന്ന ജോലിയും ചെയ്യും. പക്ഷേ ജയശേഖരന് ഒരു വ്യാത്യസമുണ്ട്. സാധാരണ ആളുകളെ പോലെ ഇരുകൈയുമുപയോഗിച്ചല്ല ജയശേഖരന്‍ തന്‍റെ ജോലികള്‍ ചെയ്യുന്നത്. പകരം ഇടംകൈയുടെ മാത്രം ബലത്തിലാണ് ജയശേഖരന്‍റെ അധ്വാനം. 

വര്‍ഷങ്ങള്‍ക്ക് മുമ്പ് കെട്ടിട നിര്‍മ്മാണത്തിനിടെയാണ് 61 വയസുകാരനായ ജയശേഖരന്‍റെ വലതുഭാഗം തളര്‍ന്ന് പോവുകയും വലുകൈയ്ക്ക് ചലനശേഷി നഷ്ടപ്പെട്ടത്. എന്നാല്‍ അതില്‍ സങ്കടപ്പെട്ടിരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. സങ്കടപ്പെട്ടാല്‍ കുടുംബം മുഴുവനും പട്ടിണിയിലാവും. അധ്വാനിച്ചാല്‍ അതില്‍ നിന്നും കരകയറാം. അങ്ങനെയാണ് അദ്ദേഹം ലോട്ടറി വില്‍പ്പനയ്ക്കും കടകളുടെ മുന്‍വശം വൃത്തിയാക്കുന്നതിലും ശ്രദ്ധ ചെലുത്തിയത്. 

Latest Videos

ഇതിനിടെ 15 വര്‍ഷം മുന്‍പ് പഞ്ചായത്ത് അനുവദിച്ച് നല്‍കിയ വീട് വിണ്ടുകീറി. ഇനിയും അവിടെ താമസിക്കാന്‍ കഴിയില്ലെന്ന് മനസിലാക്കിയ ജയശേഖരന്‍ സ്വന്താമായൊരു വീട് നിര്‍മ്മിക്കാന്‍ തയ്യാറെടുത്തു. ലോട്ടറി വില്പനയിലൂടെയും വ്യാപാരികള്‍ നല്‍കുന്ന തുകയും 15 സെന്‍റ് ഭൂമിയില്‍ നിന്നും ലഭിക്കുന്ന ചെറിയ വരുമാനം കൊണ്ടാണ് വീട് നിര്‍മ്മാണം ആരംഭിച്ചത്. ആരെയും തുണയ്ക്കായി കൂട്ടാതെ സ്വന്തമായിട്ടായിരുന്നു നിര്‍മ്മാണം. 

തകര്‍ന്നു തുടങ്ങിയ നിലവിലെ വീട്ടിലെ ഇഷ്ടികള്‍ അടര്‍ന്നെടുത്ത് സമീപത്തായി മറ്റൊന്ന് നിര്‍മ്മിക്കുകയായിരുന്നു. നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ മാസങ്ങളെടുത്തു. വീടിന്‍റെ മിനിക്ക് പണികള്‍ കഴിഞ്ഞിട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് കെട്ടിട നിര്‍മ്മാണത്തിനിടെയാണ് 61 വയസുകാരനായ ജയശേഖരന്‍റെ വലതുഭാഗം തളര്‍ന്ന് പോവുകയും വലുകൈയ്ക്ക് ചലനശേശി നഷ്ടപ്പെടുകയും ചെയ്തത്. അതിലൊന്നും തളരാതെ ഇടുകാലും കൈയ്യും ഉപയോഗിച്ച് നിര്‍മ്മാണം ഇത്രയും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിന്‍റെ സന്തോഷത്തിലും സംതൃപ്തിയിലുമാണ് ജയശേഖരന്‍. 

click me!