ബൈക്കിലും സ്കൂട്ടറിലും 60കാരന്റെ പൊടിപാറിയ കച്ചവടം, ഇത്രയധികം എങ്ങനെ കിട്ടി, 70 ലിറ്റർ വിദേശമദ്യവുമായി പിടിയിൽ

By Web TeamFirst Published Oct 4, 2024, 10:05 AM IST
Highlights

മറ്റൊരു കേസിൽ പാലക്കാട് മരുതറോഡിൽ 30 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം വിൽപ്പനക്കായി എത്തിച്ച മരുതറോഡ് സ്വദേശി ഹരിയെ (61)എക്സൈസ് പിടികൂടി.

തിരുവനന്തപുരം: ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ വൻ ശേഖരവുമായി അമ്പൂരിയിൽ ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. അമ്പൂരി സ്വദേശിയായ ജോർജ്ജ് (60) ആണ് 70 ലിറ്റർ മദ്യവുമായി പിടിയിലായത്. ഇയാൾ മദ്യ കച്ചവടത്തിനായി ഉപയോഗിച്ചരുന്ന ബൈക്കും സ്കൂട്ടറും എക്സൈസ് കസ്റ്റഡിയിൽ എടുത്തു. ഡ്രൈ ഡേ പ്രമാണിച്ച് കച്ചവടം നടത്തുന്നതിനാണ് ഇത്രയും മദ്യം വാങ്ങി സൂക്ഷിച്ചത്.
അമരവിള എക്സൈസ് ഇൻസ്പെക്ടർ വി.എൻ. മഹേഷിന്റെ നേതൃത്വത്തിലാണ് കണ്ടെത്തിയത്. പാർട്ടിയിൽ പ്രവന്റീവ് ഓഫീസർ കെ.ഷാജു, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ആർ.എസ്. രാജേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ്.വി.ജെ, അഭിലാഷ്.വി.എസ്, ലിന്റോരാജ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ലിജിത, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സുരേഷ് കുമാർ എന്നിവരും പങ്കെടുത്തു.

 Read More..... 'ശിക്ഷിച്ചാലും അര്‍ജുന്‍റെ കുടുംബത്തിനൊപ്പം നിൽക്കും; മതസ്പര്‍ദ്ധ വളർത്താൻ ശ്രമിച്ചിട്ടില്ല': ലോറി ഉടമ മനാഫ്

Latest Videos

മറ്റൊരു കേസിൽ പാലക്കാട് മരുതറോഡിൽ 30 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം വിൽപ്പനക്കായി എത്തിച്ച മരുതറോഡ് സ്വദേശി ഹരിയെ (61)എക്സൈസ് പിടികൂടി. പാലക്കാട് എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ ആർ.റിനോഷും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. അസി. എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) രൂപേഷ്.കെ.സി, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്)മാരായ പ്രത്യുഷ്.ആർ, അനിൽകുമാർ.ടി.എസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അനീഷ്.എം എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

Asianet News Live

tags
click me!