പത്തനംതിട്ടയിൽ 60 പേർ ലൈംഗികമായി പീഡിപ്പിച്ചു; 18 വയസുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ, 5 പേർ അറസ്റ്റിൽ

By Web Desk  |  First Published Jan 10, 2025, 9:19 PM IST

രണ്ട് കൊല്ലമായുള്ള പീഡനവിവരങ്ങളാണ് സി ഡബ്ലിയു സി വഴി പൊലീസിന് ലഭിച്ചത്. കായിക താരമായ പെൺകുട്ടിയെ ചൂഷണം ചെയ്തവരിൽ പരിശീലകരും കായിക താരങ്ങളും സഹപാഠികളും ഉള്‍പ്പെടുന്നുണ്ട്.  


പത്തനംതിട്ട: പത്തനംതിട്ടയില്‍ അറുപതിലേറെ പേര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് 18 വയസുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. സി ഡബ്ലിയു സിക്ക് നല്‍കിയ പരാതിയിലാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. സി ഡബ്ലിയു സിക്ക് ലഭിച്ച മൊഴി  നേരിട്ട് പത്തനംതിട്ട എസ്പിക്ക് കൈമാറി. അന്വേഷണത്തിന് പ്രത്യേക സംഘത്തെ  രൂപീകരിച്ചു.

പരാതിയില്‍ പത്തനംതിട്ട ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുന്നു. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിക്ക് ഇപ്പോൾ 18 വയസ്സുണ്ട്. രണ്ട് കൊല്ലമായുള്ള പീഡനവിവരങ്ങളാണ് സി ഡബ്ലിയു സി വഴി പൊലീസിന് ലഭിച്ചത്. കായിക താരമായ പെൺകുട്ടിയെ ചൂഷണം ചെയ്തവരിൽ പരിശീലകരും കായിക താരങ്ങളും സഹപാഠികളും ഉള്‍പ്പെടുന്നുണ്ട്.  

Latest Videos

Also Read: 8ാം ക്ലാസ് സർട്ടിഫിക്കറ്റുമായി പൊലീസിൽ, ഗാംങ്സ്റ്റർ സർക്കാരിനെ പറ്റിച്ചത് 35 കൊല്ലം, വീട്ടുകാർ ഒറ്റി, കുടുങ്ങി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!