6 വയസുകാരിയുടെ ചൂണ്ടുവിരൽ ചില്ലുകുപ്പിയിൽ, ഏറെ പണിപ്പെട്ടിട്ടും പുറത്തെടുക്കാനായില്ല; രക്ഷക്കെത്തി ഫയർഫോഴ്സ്

By Web TeamFirst Published Sep 19, 2024, 3:36 PM IST
Highlights

എത്ര പരിശ്രമിച്ചിട്ടും കൈ പുറത്ത് എടുക്കാൻ കഴിയാതെ വന്നതോടെ കുടുംബം ഫയര്‍ഫോഴ്സിന്‍റെ സഹായം തേടി.

പത്തനംത്തിട്ട: പത്തനംത്തിട്ട ഏനാദിമംഗലത്ത് ആറ് വയസുകാരിയുടെ വിരൽ ചില്ലുകുപ്പിയില്‍ കുടുങ്ങി. ഏനാദിമംഗലം  പഞ്ചായത്ത്‌, എളമണ്ണൂർ പൂതങ്കര, മംഗലത്ത് വീട്ടിൽ അഭിലാഷിന്‍റെ മകൾ ആരണ്യയുടെ വലത് കൈയിലെ ചൂണ്ടുവിരലിലാണ് ചില്ലുകുപ്പി കുടുങ്ങിയത്. എത്ര പരിശ്രമിച്ചിട്ടും കൈ പുറത്ത് എടുക്കാൻ കഴിയാതെ വന്നതോടെ കുടുംബം ഫയര്‍ഫോഴ്സിന്‍റെ സഹായം തേടി.

കുട്ടിയെ ഫയര്‍ സ്റ്റേഷനിലെത്തിച്ചപ്പോൾ വളരെ ശ്രദ്ധയോടെ ചില്ലുകുപ്പി മുറിച്ചു നീക്കം ചെയ്യുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിന്‍റെ നേതൃത്വത്തിൽ അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ വേണു, സീനിയർ ഫയർ ഓഫീസർ സന്തോഷ്‌, മെക്കാനിക് ഗിരീഷ്, ഫയർ ഓഫീസർമാരായ സന്തോഷ്‌, അജീഷ്, ശ്യാം, എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Latest Videos

​ഗണേഷിന്റെ നിർദേശം കൃത്യമായി പാലിച്ചു, ഓഫ് റോഡ് പരമാവധി കുറച്ച് 439ൽ എത്തിച്ചു;കെഎസ്ആർടിസിക്ക് മിന്നും നേട്ടം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!